Latest News

ഡല്‍റ്റയെയും ഒമിക്രോണിനെയും ചെറുക്കാന്‍ കൊവാക്‌സിന്‍ പര്യാപ്തമെന്ന് ഭാരത് ബയോടെക്ക്

ഡല്‍റ്റയെയും ഒമിക്രോണിനെയും ചെറുക്കാന്‍ കൊവാക്‌സിന്‍ പര്യാപ്തമെന്ന് ഭാരത് ബയോടെക്ക്
X

ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡല്‍റ്റയെയും ഒമിക്രോണിനെയും ചെറുക്കാന്‍ കൊവാക്‌സിന്‍ പര്യാപ്തമെന്ന് ഭാരത് ബയോടെക്ക്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ വികസിപ്പിച്ചതും നിര്‍മിച്ച് വിതരണം ചെയ്യുന്നതും. രാജ്യത്ത് ആദ്യം നിര്‍മാണാനുമതി ലഭിച്ച രണ്ട് വാക്‌സിനുകളിലൊന്നാണ് കൊവാക്‌സിന്‍. സിറം ഇന്‍സ്റ്റിറ്യൂട്ടിന്റെ കൊവിഷീല്‍ഡ് ആണ് രണ്ടാമത്തേത്.

എമ്രോയ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ബൂസ്റ്റര്‍ ഡോസ് എടുത്തവരില്‍ ഡല്‍റ്റയെയും ഒമിക്രോണിനെയും കൊവാക്‌സിന്‍ പ്രതിരോധിക്കുന്നതായി കണ്ടെത്തിയത്. ആദ്യ രണ്ട് വാക്‌സിന്‍ എടുത്ത് ആറ് മാസത്തിനുശേഷമാണ് ബൂസ്റ്റര്‍ ഡോസ് എടുത്തത്.

സാര്‍സ് കൊവ് 2 വിന്റെ പ്രധാന വകഭേദങ്ങളായ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, സീറ്റ, കാപ്പ തുടങ്ങിയവയ്ക്ക് കൊവാക്‌സിന്‍ പര്യാപ്തമായിരുന്നുവെന്ന് നേരത്തെ തെളിഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു.

മെഡ്ആര്‍എക്‌സിവ് എന്ന ജേര്‍ണലില്‍ പഠനം താമസിയാതെ പ്രസിദ്ധീകരിച്ചുവരും.

സര്‍വകലാശാലയിലെ പിഎച്ച്ഡി അസി. പ്രഫസറായ മെഹുല്‍ സുത്തര്‍ ആണ് പഠനം നടത്തിയത്. എമ്രോയ് വാക്‌സിന്‍ കേന്ദ്രത്തിലായിരുന്നു പഠനം.

Next Story

RELATED STORIES

Share it