Latest News

1990 മുതല്‍ രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനം ബിഹാര്‍: പ്രശാന്ത് കിഷോര്‍

1990 മുതല്‍ രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനം ബിഹാര്‍: പ്രശാന്ത് കിഷോര്‍
X

വെസ്റ്റ് ചമ്പാരന്‍(ബിഹാര്‍): രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാന ബിഹാറാണെന്നും ഇതിന് സംസ്ഥാനം ഭരിച്ച എല്ലാ പാര്‍ട്ടികളും ഉത്തരവാദികളാണെന്നും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. 1990 മുതല്‍ സംസ്ഥാനത്തിന്റെ അവസ്ഥയില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറന്‍ ചമ്പാരനില്‍ നിന്ന് 3,500 കിലോമീറ്റര്‍ പദയാത്രക്കിടയിലാണ് സംസ്ഥാനത്തെ മറ്റ് പാര്‍ട്ടികളെ പ്രശാന്ത് കിഷോര്‍ കടന്നാക്രമിച്ചത്. പിന്നാക്കാവസ്ഥ മൂലം ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാണെന്നും അദ്ദേഹം പറഞ്ഞു.

'വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും മെച്ചപ്പെടുത്തുമെന്ന് ഞങ്ങള്‍ 30-40 വര്‍ഷമായി കേള്‍ക്കുന്നു, പക്ഷേ സംസ്ഥാനത്ത് ഒന്നും മാറിയിട്ടില്ല. 1990ല്‍ ബിഹാര്‍ ഏറ്റവും ദരിദ്രവും ഏറ്റവും പിന്നോക്കവുമായിരുന്നു, 2022ലും അത് അതേപടി തുടരുന്നു. ഇവിടെയുള്ള ആളുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാണ്'- കിഷോര്‍ പറഞ്ഞു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികദിനത്തില്‍ ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഗാന്ധി ആശ്രമത്തില്‍ നിന്നാണ് പ്രശാന്ത് കിഷോര്‍ തന്റെ 'ജന്‍ സൂരജ്' കാമ്പയിന്റെ ഭാഗമായി 'പദയാത്ര' ആരംഭിച്ചത്.

1917ല്‍ മഹാത്മാഗാന്ധി തന്റെ ആദ്യത്തെ സത്യഗ്രഹസമരം ആരംഭിച്ചത് ഭീതിഹാര്‍വ ഗാന്ധി ആശ്രമത്തില്‍ നിന്നാണ്.

Next Story

RELATED STORIES

Share it