Latest News

ബിഹാര്‍ പോലിസിന്റെ അവകാശവാദങ്ങള്‍ പരിഹാസ്യം; സംഘടനയെ പൈശാചികവത്കരിക്കാന്‍ ശ്രമം: പോപുലര്‍ ഫ്രണ്ട്

ബിഹാര്‍ പോലിസിന്റെ അവകാശവാദങ്ങള്‍ പരിഹാസ്യം; സംഘടനയെ പൈശാചികവത്കരിക്കാന്‍ ശ്രമം: പോപുലര്‍ ഫ്രണ്ട്
X

പട്‌ന: രണ്ട് മുസ് ലിംകളെ ഭീകരരെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് സാങ്കല്‍പ്പികമായ ഭീകരാക്രമണ കഥകള്‍ ചമച്ച് സംഘടനയെ കുടുക്കാനുള്ള ബീഹാര്‍ പോലിസിന്റെ ശ്രമങ്ങള്‍ പരിഹാസ്യമെന്ന് പോപുലര്‍ ഫ്രണ്ട്.

അറസ്റ്റിലായവരില്‍ നിന്ന് കണ്ടെത്തിയെന്ന് പറയപ്പെടുന്ന 8 പേജുള്ള രേഖ തീര്‍ത്തും കെട്ടിച്ചമച്ചതാണ്. പോപുലര്‍ ഫ്രണ്ട് അങ്ങനെയൊന്നും പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല. യുപിയിലെ ബസ്തിയില്‍ നിന്നുള്ള ഒരു കേസിന്റെ കുറ്റപത്രത്തില്‍ പോലിസ് ഇത് ഉള്‍പ്പെടുത്തിയപ്പോഴാണ് ഈ രേഖ ആദ്യമായി കാണുന്നത്. ആ രേഖ വായിക്കുന്ന ഏതൊരാള്‍ക്കും അത് കെട്ടിച്ചമച്ചതാണെന്ന് ബോധ്യമാകും. കേസുകള്‍ കെട്ടിച്ചമക്കാനുള്ള വലിയ അന്തര്‍ സംസ്ഥാന ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ രേഖ പട്‌ന പോലിസ് ഒരു പത്രസമ്മേളനത്തിലാണ് അവതരിപ്പിക്കുന്നത്. ഒരൊറ്റ കേന്ദ്രത്തില്‍നിന്ന് തയ്യാറാക്കി വിവിധ സംസ്ഥാനങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി മുഹമ്മദ് ഷാക്കിഫ് ആരോപിച്ചു.

നിയമപരമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. അത് എല്ലായ്‌പ്പോഴും രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ളതുമാണ്. സംഘടനയെ അറിയുന്ന ആരും ഇത് നിഷേധിക്കില്ല. ജനാധിപത്യപരമായ വിയോജിപ്പുകളെ തകര്‍ക്കുന്ന പോലിസിന്റെയും മറ്റ് ഏജന്‍സികളുടെയും കയ്യിലെ ആയുധങ്ങളായി മാറിയിരിക്കുന്നു ഇത്തരം കള്ളക്കേസുകള്‍. പോപുലര്‍ ഫ്രണ്ടിനെ പൈശാചികവല്‍ക്കരിച്ചും ദുരൂഹത സൃഷ്ടിച്ചും ജനമനസ്സുകളില്‍ ഭയം ജനിപ്പിക്കാനുള്ള ഈ ദുഷ്പ്രവണതകള്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള സംഘടനയുടെ ജനാധിപത്യ സമരത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it