Latest News

വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; ബംഗാളിൽ അഫ്സ്പ ഏർപ്പെടുത്തണമെന്ന് ബിജെപി

വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; ബംഗാളിൽ അഫ്സ്പ ഏർപ്പെടുത്തണമെന്ന് ബിജെപി
X

കൊൽക്കത്ത: ബംഗാളിലെ വഖ്ഫ് പ്രതിഷേധങ്ങളെ തുടർന്ന് നാല് ജില്ലകളിൽ അഫ്‌സ്പ ഏർപ്പെടുത്തണമെന്ന് മോദി സർക്കാരിനോട് ആവശ്യപ്പെട് ബിജെപി എംപി.

പശ്ചിമ അതിർത്തി ജില്ലകളെ സായുധ സേന പ്രത്യേക അധികാരനിയമപ്രകാരം "പ്രശ്‌നബാധിത പ്രദേശങ്ങളായി" പ്രഖ്യാപിക്കണമെന്നാണ് ബിജെപിയുടെ പുരുലിയ എംപി ജ്യോതിർമയ് സിങ് മഹാതോ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്.

ഏപ്രിൽ 13-ന് എഴുതിയ കത്തിൽ, മുർഷിദാബാദ്, മാൾഡ, നാദിയ, സൗത്ത് 24 ,പർഗാനാസ് തുടങ്ങിയ ജില്ലകളിൽ ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഭരണഘടനാപരമായ ലംഘനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് പറയുന്നത്.

നിലവിൽ മുസ് ലിം കളുടെ സ്വത്ത് തട്ടിയെടുക്കുന്ന വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ ബംഗാളിൽ പ്രതിഷേധം കനക്കുകയാണ്. ബംഗാളിൽ വഖ്ഫ് ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നും മുസ്‌ ലിംകൾ ആശങ്കപെടേണ്ടതില്ലെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it