Latest News

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു
X

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യൂ കാര്‍ കത്തിനശിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വര്‍ക്കല കണ്ണേമ്പ്ര സ്വദേശിയും ടെക്‌നോപാര്‍ക്ക് ജീവനക്കാരനുമായ കൃഷ്ണനുണ്ണി ഓടിച്ച കാറാണ് കത്തിയത്.

വൈകീട്ട് ജോലിക്ക് പോകുന്നതിനായി വീട്ടില്‍ നിന്ന് ടെക്‌നോപാര്‍ക്കിലേക്ക് പോവുകയായിരുന്നു കൃഷ്ണനുണ്ണി. മുതലപ്പൊഴി ഹാര്‍ബറിന് സമീപത്തെത്തിയപ്പോള്‍ കാറിന്റെ ബോണറ്റിനുള്ളില്‍നിന്ന് പുക ഉയരുന്നത് ഇദ്ദേഹം കണ്ടത്. ഉടനടി കാര്‍ റോഡരികിലേക്ക് മാറ്റി പാര്‍ക്ക് ചെയ്തു. കൃഷ്ണനുണ്ണി കാറില്‍ നിന്നിറങ്ങുമ്പോള്‍ത്തന്നെ തീ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ ?ഗാര്‍ഡും പോലീസും ചേര്‍ന്ന് തീയണച്ചത്.

Next Story

RELATED STORIES

Share it