Cricket

ഐപിഎല്‍; ഈഡനില്‍ കോഹ് ലി ഷോ; ചാംപ്യന്‍മാരെ വീഴ്ത്തി രാജകീയമായി ആര്‍സിബി

ഐപിഎല്‍; ഈഡനില്‍ കോഹ് ലി ഷോ; ചാംപ്യന്‍മാരെ വീഴ്ത്തി രാജകീയമായി ആര്‍സിബി
X

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഉദ്ഘാടന മല്‍സരം ജയിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ആര്‍സിബി ആദ്യ ജയം കുറിച്ചത്.175 റണ്‍സ് ലക്ഷ്യം 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി പിന്തുടര്‍ന്നു.ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും (56) വിരാട് കോഹ് ലിയും അടിച്ചുമിന്നിച്ചാണ് ബെംഗളൂരുവിന് ജയമൊരുക്കിയത്.

ഫില്‍ സാള്‍ട്ട് 31 പന്തില്‍ 56 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കോഹ് ലി 36 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ടീമിന് ജയമൊരുക്കി. മൂന്ന് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതാണ് കോഹ് ലിയുടെ ഇന്നിങ്‌സ് .ഇതിനിടെ ദേവ് ദത്ത് പടിക്കല്‍ 10 റണ്‍സെടുത്ത് അധിവേഗം പുറത്തായി. എന്നാല്‍ ക്യാപ്റ്റന്‍ രജത് പട്യാദര്‍ 34 റണ്‍സെടുത്ത് വരവ് അറിയിച്ച് പുറത്തായി. 16 പന്തിലാണ് താരത്തിന്റെ ഇന്നിങ്‌സ്.

കെകെആറിനായി അറോറ, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരേയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് ലഭിച്ച ബെംഗ്ലൂരു നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെ ബാറ്റിങിനയക്കുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 174 റണ്‍സെടുത്തു.ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് കെകെആറിന്റെ ടോപ് സ്‌കോറര്‍. താരം 31 പന്തില്‍ 56 റണ്‍സെടുത്തു. നാല് സിക്സും ആറ് ഫോറും അടങ്ങുന്നതാണ് ക്യാപ്റ്റന്റെ ഇന്നിങ്സ്.

സുനില്‍ നരേയ്ന്‍ 26 പന്തില്‍ 44 റണ്‍സെടുത്തു. രഘുവംഷി 22 പന്തില്‍ 30 റണ്‍സെടുത്തു. ഡി കോക്ക് (4), റിങ്കു സിങ്(12), റസല്‍ (4), രമണ്‍ദീപ് (6*), ഹര്‍ഷിത് റാണാ (5) എന്നിവരാണ് കൊല്‍ക്കത്തയ്ക്കായി ഇന്ന് ബാറ്റേന്തിയ മറ്റ് താരങ്ങള്‍.ആര്‍സിബിയ്ക്കായി ക്രൂണാല്‍ പാണ്ഡെ മൂന്നും ഹാസല്‍ വുഡ് രണ്ടും വിക്കറ്റ് നേടി.



Next Story

RELATED STORIES

Share it