Sub Lead

ഉത്തരാഖണ്ഡില്‍ 136 മദ്‌റസകള്‍ പൂട്ടിച്ചതിന് പിന്നാലെ സാമ്പത്തിക സ്രോതസില്‍ അന്വേഷണം

ഉത്തരാഖണ്ഡില്‍ 136 മദ്‌റസകള്‍ പൂട്ടിച്ചതിന് പിന്നാലെ സാമ്പത്തിക സ്രോതസില്‍ അന്വേഷണം
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 136 മദ്‌റസകള്‍ പൂട്ടിച്ചതിന് പിന്നാലെ മദ്‌റസകളുടെ സാമ്പത്തിക സ്രോതസുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 500 മദ്‌റസകള്‍ കൂടിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലോ മദ്‌റസ് ബോര്‍ഡിലോ രജിസ്റ്റര്‍ ചെയ്യാത്ത മദ്‌റസകള്‍ നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പൂട്ടിച്ച മദ്‌റസകള്‍ എല്ലാം സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണ്. ദാറുല്‍ ഉലൂം ദയൂബന്ദിന്റെയും ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയുടെയും സിലബസുകളുമാണ് അവരെല്ലാം പഠിപ്പിച്ചിരുന്നത്.

അനധികൃത മദ്‌റസകള്‍ക്കും ആരാധനാലയങ്ങള്‍ക്കും കൈയ്യേറ്റങ്ങള്‍ക്കും എതിരായ നടപടി തുടരുമെന്ന് സര്‍ക്കാര്‍ ഇന്ന് ഇറക്കിയ പ്രസ്താവന പറയുന്നു. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന പട്ടണങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാത്ത മദ്‌റസകളുണ്ടെന്ന് റിപോര്‍ട്ടുണ്ടെന്നും അത് ഗുരുതരമായ സുരക്ഷാ ആശങ്ക ഉയര്‍ത്തുന്നുവെന്നും സര്‍ക്കാരിന്റെ പ്രസ്താവന പറയുന്നു. മദ്‌റസകള്‍ക്കും പള്ളികള്‍ക്കുമെതിരേ കൂടുതല്‍ ആക്രമണങ്ങള്‍ നടക്കാനിരിക്കുന്നു എന്നതിന്റെ സൂചന തന്നെയാണിത്.

നോട്ടിസ് പോലും നല്‍കാതെയാണ് മദ്‌റസകള്‍ പൂട്ടിച്ചതെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സംസ്ഥാന സെക്രട്ടറി ഖുര്‍ഷിദ് അഹമ്മദ് പറഞ്ഞു. റമദാന്‍ മാസത്തിലാണ് സര്‍ക്കാര്‍ മദ്‌റസകള്‍ പൂട്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it