India

ത്രിഭാഷാനയ പ്രതിഷേധത്തിനിടയില്‍ പുതിയ നീക്കവുമായി കേന്ദ്രം; തമിഴ്‌നാട്ടിലെ കാലാവസ്ഥാ അറിയിപ്പിലും ഹിന്ദി

ത്രിഭാഷാനയ പ്രതിഷേധത്തിനിടയില്‍ പുതിയ നീക്കവുമായി കേന്ദ്രം; തമിഴ്‌നാട്ടിലെ കാലാവസ്ഥാ അറിയിപ്പിലും ഹിന്ദി
X

ചെന്നൈ: ത്രിഭാഷാനയ പോര് മുറുകുന്നതിനിടയില്‍ വീണ്ടും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര നീക്കം. തമിഴ്‌നാട്ടിലെ കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നും ഇനി മുതല്‍ ഹിന്ദിയിലും അറിയിപ്പുകള്‍ നല്‍കും. തമിഴിലും ഇംഗ്ലീഷിലും മാത്രമായിരുന്നു നേരത്തെ അറിയിപ്പുകള്‍ നല്‍കിയിരുന്നത്.ദക്ഷിണേന്ത്യയില്‍ കേരളത്തിലെയും ആന്ധ്രയിലെയും കാലാവസ്ഥാ കേന്ദ്രങ്ങളില്‍ ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും അറിയിപ്പുകള്‍ നല്‍കുമ്പോള്‍ ഇവയ്ക്ക് പുറമെ ഹിന്ദിയിലും അറിയിപ്പ് നല്‍കുന്നത് തമിഴ്‌നാട്ടില്‍ മാത്രമാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ തമിഴ്‌നാട് പോരാട്ടം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിജ്ഞാപനത്തില്‍ ഹിന്ദി ഭാഷ കൂടി ചേര്‍ക്കാന്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റങ്ങള്‍ നടപ്പിലാക്കിയത്. ഹിന്ദിയില്‍ മുന്നറിയിപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ ചെന്നൈ കേന്ദ്രത്തില്‍ ഒരു വിവര്‍ത്തകനെയും നിയമിച്ചിട്ടുള്ളതായി ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി അമുദ പറഞ്ഞു.

ദ്വിഭാഷാ നയം സംബന്ധിച്ച് തമിഴ്നാടും കേന്ദ്രവുമായി തര്‍ക്കം നിലനില്‍ക്കെയാണ് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള കാലാവസ്ഥ മുന്നറിയിപ്പുകളില്‍ ഹിന്ദി ഭാഷയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈ കാലാവസ്ഥാ വകുപ്പിന്റെ വെബ്സൈറ്റില്‍ ഹിന്ദി ഭാഷയും ചേര്‍ത്തിട്ടുണ്ട്.



Next Story

RELATED STORIES

Share it