Latest News

ബോഗികള്‍ നീക്കം ചെയ്തു; ട്രെയിന്‍ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കും

ബോഗികള്‍ നീക്കം ചെയ്തു; ട്രെയിന്‍ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കും
X

പുതുക്കാട്:പുതുക്കാട് സ്‌റ്റേഷനു സമീപം പാളം തെറ്റിയ ഗുഡ്‌സ് ട്രെയിനിന്റെ മുഴുവന്‍ ബോഗികളും നീക്കം ചെയ്തു. തകര്‍ന്ന ട്രാക്ക് പുനസ്ഥാപിച്ചു. ട്രെയിന്‍ ഗതാഗതം ഉടന്‍ സാധ്യമാകും.

ഇരുമ്പനത്തേക്കു പോയ പെട്രോളിയം ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിനും 5 ബോഗികളുമാണ് വെള്ളിയാഴ്ച വൈകിട്ട് പാളം തെറ്റിയത്.ബോഗികള്‍ കാലിയായിരുന്നു. അറ്റകുറ്റപ്പണി മൂലം വേഗം കുറവായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നേത്രാവതി എക്‌സ്പ്രസ് കടന്നുപോയി ഒരു മണിക്കൂറിനു ശേഷമായിരുന്നു അപകടം.അപകടത്തില്‍ 100 മീറ്ററോളം പാതയ്ക്ക് കേടു പറ്റി.

അപകടത്തെ തുടര്‍ന്ന് ഇന്നത്തെ പാലക്കാട്- എറണാകുളം മെമു, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, ഷൊര്‍ണൂര്‍-എറണാകുളം മെമു, കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, ഗുരുവായൂര്‍-എറണാകുളം എക്‌സ്പ്രസ് എന്നിവ പൂര്‍ണമായും റദ്ദാക്കി. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എറണാകുളത്തു നിന്നും ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍ നിന്നും സര്‍വീസ് തുടങ്ങും.

Next Story

RELATED STORIES

Share it