- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷക സമരത്തിന് പിന്തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ സമരപ്പന്തലില്‍
പ്രിയങ്ക ചോപ്ര, സോനം കപൂര്‍, ചിത്രാംഗദാ സിങ്, തപ്‌സി പന്നു, സോനു സൂദ്, ഹന്‍സല്‍ മേത്ത, തുടങ്ങിയ ബോളിവുഡ് താരങ്ങളും കര്‍ഷക സമരത്തിന് പിന്‍തുണ അറിയിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഡല്‍ഹിയിലെ സിങ്കു അതിര്‍ത്തിയില്‍ നടക്കുന്ന സമരത്തില്‍ സ്വര ഭാസ്‌കര്‍ പങ്കാളിയായി. അതിന്റെ ചിത്രങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. പ്രതിഷേധിക്കുന്ന കര്‍ഷകരുടെയും പ്രായമായവരുടെയും മനോഭാവം, ദൃഢ നിശ്ചയം, എന്നിവയ്ക്ക് സാക്ഷിയായ ഒരു ദിനം എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് സ്വര എഴുതിയത്. മുന്‍പ് പൗരത്വ ഭേദഗതി വിരുദ്ധ സമരങ്ങളിലും സ്വര ഭാസ്‌കര്‍ പങ്കെടുത്തിരുന്നു.
പ്രിയങ്ക ചോപ്ര, സോനം കപൂര്‍, ചിത്രാംഗദാ സിങ്, തപ്‌സി പന്നു, സോനു സൂദ്, ഹന്‍സല്‍ മേത്ത, തുടങ്ങിയ ബോളിവുഡ് താരങ്ങളും കര്‍ഷക സമരത്തിന് പിന്‍തുണ അറിയിച്ചിട്ടുണ്ട്. പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത് കര്‍ഷക സമരത്തിന് പരസ്യ പിന്തുണ നല്‍കിയിരുന്നു. യുഎസില്‍ നിന്നും എത്തിയ ഉടനെ നേരെ കര്‍ഷക സമരം നടക്കുന്ന സിങ്കു അതിര്‍ത്തിയിലാണ് ദില്‍ജിത്ത് എത്തിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് താരവും പഞ്ചാബ് രഞ്ജി ക്യാപ്റ്റനുമായ മന്‍ദീപ് സിങ്ങും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി സമരത്തില്‍ പങ്കെടുത്തിരുന്നു. ബോക്‌സിങ് താരങ്ങളായ വിജേന്ദര്‍ സിങ്, കൗര്‍ സിങ്, ഗുര്‍ബക്ഷ് സിങ് സന്ധു, ജയ്പാല്‍ സിങ് തുടങ്ങിയവരും സമരത്തെ പിന്‍തുണക്കുന്നവരാണ്.
RELATED STORIES
തിരുവനന്തപുരത്ത് 18 വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍
22 July 2025 5:36 PM GMTനിമിഷപ്രിയ: തുടര്‍ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി ...
22 July 2025 3:52 PM GMTജൂലായ് 26 വരെ കനത്ത മഴ ; നാളെ ഒമ്പത് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
22 July 2025 1:40 PM GMTവിഎസ് മുസ് ലിം വിരുദ്ധനെന്ന് വിദ്വേഷ പരാമര്‍ശം; മുഖ്യമന്ത്രിക്കും...
22 July 2025 1:28 PM GMTഅമ്മ പുഴയിലിട്ട മൂന്നു വയസുകാരന്റെ മൃതദേഹവും കണ്ടെത്തി; ഇന്നായിരുന്നു...
22 July 2025 1:13 PM GMTകെ പി ഒ റഹ്മത്തുല്ലയുടെ മാതാവ് അന്തരിച്ചു
22 July 2025 1:09 PM GMT