Latest News

കുനാല്‍ കമ്രയുടെ വീഡിയോകള്‍ നീക്കം ചെയ്ത് ബുക്ക് മൈ ഷോ

കുനാല്‍ കമ്രയുടെ വീഡിയോകള്‍ നീക്കം ചെയ്ത് ബുക്ക് മൈ ഷോ
X

മുംബൈ: ആക്ഷേപ ഹാസ്യകലാകാരന്‍ കുനാല്‍ കമ്രയുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ഓണ്‍ലൈന്‍ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ നീക്കം ചെയ്തു. വെബ്‌സൈറ്റിലെ കലാകാരന്‍മാരുടെ പട്ടികയില്‍ നിന്നും കുനാല്‍ കമ്രയെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ശിവസേനയിലെ അധികാര തര്‍ക്കങ്ങളെ പരാമര്‍ശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ കുറിച്ച് കുനാല്‍ കമ്ര സംസാരിച്ചിരുന്നു. ഇതേതുടര്‍ന്ന് മഹാരാഷ്ട്രയില്‍ ശിവസേന ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. കുനാല്‍ കമ്രയുടെ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതാവ് റഹൂല്‍ കനാല്‍ ബുക്ക് മൈ ഷോയ്ക്ക് കത്തെഴുതുകയും ചെയ്തു. ഇതിന് ശേഷമാണ് ബുക്ക് മൈ ഷോയുടെ നടപടി.

Next Story

RELATED STORIES

Share it