Latest News

തടഞ്ഞിട്ടും തടയാനാവാതെ; ഗവർണർ അടയിരുന്ന ബില്ലുകൾ ഒടുവിൽ നിയമമായി പ്രാബല്യത്തിൽ

തടഞ്ഞിട്ടും തടയാനാവാതെ; ഗവർണർ അടയിരുന്ന ബില്ലുകൾ ഒടുവിൽ നിയമമായി പ്രാബല്യത്തിൽ
X

ചെന്നൈ: ഗവർണർ തടഞ്ഞു വെച്ചിരുന്ന പത്ത് നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തി തമിഴ്നാട് സർക്കാർ. ഇക്കഴിഞ്ഞ ദിവസത്തെ സുപ്രിംകോടതി ഉത്തരവിനെ തുടർന്നാണ് സുപ്രധാന നീക്കം.

കഴിഞ്ഞ വർഷം തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകളിലാണ് അനുമതി നൽകാതെ ഗവർണർ അടയിരുന്നത്. സർക്കാർ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാന നിയമസഭ പുനപരിശോധിച്ച 10 ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവയ്ക്കാനുള്ള തമിഴ്‌നാട് ഗവർണർ ആർ എൻ രവിയുടെ തീരുമാനം നിയമവിരുദ്ധവും തെറ്റുമാണെന്ന് ഏപ്രിൽ 8 ന് സുപ്രിംകോടതി പറഞ്ഞിരുന്നു .

തുടർന്ന് രാഷ്ട്രപതിക്ക് അയച്ചു കൊടുത്ത ബില്ല് വീണ്ടും തടഞ്ഞു വെക്കപ്പെട്ടതിനെ തുടർന്ന് സുപ്രിംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. ഗവർണറെ പോലെ രാഷ്ട്രപതിക്കും ബില്ലിൻമേൽ അടയിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ബില്ലിനു അനുമതി നൽകാനുള്ള നിശ്ചിത സമയവും പുറപ്പെടുവിക്കയായിരുന്നു. ഒടുവിൽ കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലെ വലിയൊരു വഴിത്തിരിവിന് തമിഴ്നാട് സർക്കാർ നാന്ദി കുറിച്ചു. കോടതി ഉത്തരവിനെ തുടർന്ന് നിയമം പാസാക്കിയതായി കണക്കാക്കി.

Next Story

RELATED STORIES

Share it