Latest News

ബ്രഹ്മപുരത്ത് തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; ഞായറാഴ്ച പൊതുജനങ്ങള്‍ വീടുകളില്‍ കഴിയണമെന്ന് കലക്ടര്‍

ബ്രഹ്മപുരത്ത് തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; ഞായറാഴ്ച പൊതുജനങ്ങള്‍ വീടുകളില്‍ കഴിയണമെന്ന് കലക്ടര്‍
X

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയണക്കാന്‍ കൂടുതല്‍ ഫയര്‍ യൂനിറ്റുകള്‍ എത്തിക്കുമെന്ന് ജില്ലാ കലക്ടര്‍. ഞായറാഴ്ച പൊതുജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാവു എന്നും എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജ് ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. തീ അണക്കാന്‍ ആവശ്യമായ വെള്ളമെടുക്കാന്‍ ശക്തിയുള്ള മോട്ടറുകള്‍ ആവശ്യമുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലുള്ള രണ്ട് മോട്ടറുകള്‍ ഇന്ന് തന്നെ ജില്ലയിലെത്തിക്കും. ഇതിനു പുറമെ ആവശ്യമായ ഡീസല്‍ പമ്പുകളും എത്തിക്കും.

ഞായറാഴ്ച പകല്‍ സമയങ്ങളില്‍ ബ്രഹ്മപുരവും ചുറ്റുപാടുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ അത്യാവശ്യസാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങുക. അല്ലാത്തപക്ഷം വീടിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടണമെന്നും കലക്ടര്‍ അറിയിച്ചു. കടകളും സ്ഥാപനങ്ങളും അടച്ചിടാന്‍ കര്‍ശന നിര്‍ദേശം നല്‍കില്ലെങ്കിലും ഞായറാഴ്ച ആയതിനാല്‍ കഴിവതും അടച്ചിട്ടാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങേണ്ട സാഹചര്യം കുറയും. പൊതുജനങ്ങളും സ്ഥാപന ഉടമകളും സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. നിലവില്‍ തീ ആളിക്കത്തുന്നത് പൂര്‍ണമായും നിയന്ത്രിച്ചെന്നും മാലിന്യ കൂമ്പാരത്തിന്റെ അടിയില്‍ നിന്നും തീ പുകഞ്ഞ് പുറത്തേക്ക് വരുന്ന സാഹചര്യം നിലവില്‍ എല്ലായിടത്തുമുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it