Latest News

കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാനുമതി നല്‍കി ബ്രിട്ടന്‍

കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാനുമതി നല്‍കി ബ്രിട്ടന്‍
X

ന്യൂഡല്‍ഹി: കൊവാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ബ്രിട്ടന്‍ യാത്രാനുമതി നല്‍കി. നവംബര്‍ മുതലാണ് അനുമതിയുണ്ടാവുക. ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് സഹായകരമാവുന്ന ഉത്തരവാണ് ഇത്.

കൊവാക്‌സിനു പുറമെ ചൈനയുടെ സിനൊവാകിനും സിനൊഫാമിനും ബ്രിട്ടന്‍ അടിയന്തര അനുമതി നല്‍കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയും അവരുടെ പട്ടികയില്‍ ഈ വാക്‌സിനുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് വാക്‌സിനുകളും ചേര്‍ന്ന് ആഗോള തലത്തില്‍ നൂറ് കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തിട്ടുള്ളത്.

വാക്‌സിന്റെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവയെ കുറിച്ചുള്ള വിലയിരുത്തലിന് ശേഷമാണ് ഓരോ രാജ്യവും വാക്‌സിന് അനുമതി നല്‍കുന്നത്. ഒക്ടോബര്‍ നാലിന് യുകെ കൊവിഷീല്‍ഡിന് അനുമതി നല്‍കിയിരുന്നു.

ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ വികസിപ്പിച്ചതും നിര്‍മിക്കുന്നതും. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് കൊവിഷീല്‍ഡ് നിര്‍മിക്കുന്നത്. കൊവിഷീല്‍ഡ് വികസിപ്പിച്ചത് ആസ്ട്രസെനക്കയും ഓക്‌സ്‌ഫെഡും ചേര്‍ന്നാണ്.

Next Story

RELATED STORIES

Share it