- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂനപക്ഷവിരുദ്ധമായ ഡല്‍ഹിയിലെ 'ബുള്‍ഡോസര്‍ രാഷ്ട്രീയം' അവസാനിപ്പിക്കണം: എസ്ഡിപിഐ
ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡല്‍ഹിയില്‍ നടപ്പാക്കുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയത്തെ അപലപിച്ച് ഡല്‍ഹി പ്രദേശ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ). ബുള്‍ഡോസര്‍ രാഷ്ട്രീയം ന്യൂനപക്ഷവിരുദ്ധവും വിവേചനപരവുമാണെന്നും എസ്ഡിപിഐ ഡല്‍ഹി ഘടകം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബുള്‍ഡോസര്‍ വഴിയല്ല, നിയമം വഴിയാണ് രാജ്യം പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്നത് കയ്യേറ്റത്തിനെതിരേയുള്ള നീക്കമല്ല, പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പീഡനമാണ്. മുസ് ലിം മേഖലകളെ കൂട്ടായും സാമ്പത്തികമായും പീഡിപ്പിക്കാനും പാവപ്പെട്ട ജനങ്ങളെ തളര്‍ത്താനും ബിജെപി ആഗ്രഹിക്കുന്നു. രാമനവമിയുടെ പേരില്‍ ഇന്ത്യയില്‍ പലയിടങ്ങളിലും മുസ് ലിംകള്‍ക്കെതിരേ ആക്രമണങ്ങള്‍ നടന്നു. നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് മുസ് ലിം വീടുകളും സ്വത്തുക്കളും ബിജെപിക്കാര്‍ അധികാരികളെ ഉപയോഗിച്ച് തകര്‍ക്കുകയാണ്. ഡല്‍ഹിയിലെ എല്ലാ മുസ് ലിം പ്രദേശങ്ങളിലും കയ്യേറ്റത്തിന്റെ പേരില്‍, വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയം വിതക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തില്‍ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് സര്‍ക്കാര്‍ ഉടന്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ദേശീയ തലത്തില്‍ ബഹുജനമുന്നേറ്റം നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.
RELATED STORIES
മേഘാലയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ച് വീഡിയോ...
28 Dec 2024 5:22 PM GMTരാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ ഹണിട്രാപ്; കര്‍ണാടകയിലെ ബിജെപി...
28 Dec 2024 4:33 PM GMTമന്മോഹന് വിട; അന്ത്യ വിശ്രമം ഗംഗാതീരത്ത്
28 Dec 2024 8:10 AM GMTഅനാവശ്യ വിവാദം ഒഴിവാക്കണം; മന്മോഹന് സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം...
28 Dec 2024 7:12 AM GMTതമിഴ്നാട് തേനിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
28 Dec 2024 6:16 AM GMTഉമര്‍ ഖാലിദ് ഇന്ന് ജയില്‍മോചിതനാകും; ഒരാഴ്ചത്തേക്കാണ് ജാമ്യം
28 Dec 2024 5:35 AM GMT