Latest News

രാജസ്ഥാനില്‍ പ്രോട്ടോകോള്‍ പാലിക്കാതെ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നടത്തി; പങ്കെടുത്ത 150ല്‍ 21 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

രാജസ്ഥാനില്‍ പ്രോട്ടോകോള്‍ പാലിക്കാതെ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നടത്തി; പങ്കെടുത്ത 150ല്‍ 21 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

സിക്കാര്‍: രാജസ്ഥാനിലെ സിക്കാറില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ പ്രോട്ടോകോള്‍ പാലിക്കാതെ നടത്തിയ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 150 പേര്‍ പങ്കെടുത്ത സംസ്‌കാരച്ചടങ്ങിലെ 21 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം മരിച്ചവരുടെ എണ്ണം നാലാണെന്നാണ് ഔദ്യോഗിക കണക്ക്.

രാജസ്ഥാനിലെ ഖീര്‍വ ഗ്രാമത്തില്‍ ഏപ്രില്‍ 21ാം തിയ്യതിയാണ് 150 പേര്‍ പങ്കെടുത്ത സംസ്‌കാരച്ചടങ്ങ് നടന്നത്. കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ പ്രോട്ടോകോള്‍ പാലിച്ചില്ലെന്നു മാത്രമല്ല, പൊതിഞ്ഞിരുന്ന പ്ലാസ്റ്റ് ബാഗ് തുറന്ന് മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. എല്ലാവരും അന്തിമോപചാരം അര്‍പ്പിച്ചു. നിരവധി പേരാണ് മൃതദേഹത്തില്‍ സ്പര്‍ശിച്ചത്.

21 പേര്‍ മരിച്ചിട്ടുണ്ടെങ്കിലും അതില്‍ മൂന്നോ നാലോ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ബാക്കിയുള്ളവര്‍ പ്രായാധിക്യം മൂലമാണ് മരിച്ചതെന്നും വിശദീകരിക്കുന്നു.

അന്തിമോപചാരം അര്‍പ്പിച്ച 147 പേരുടെ സാംപിള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ലക്ഷ്മന്‍ഗര്‍ സബ് ഡിവിഷണല്‍ ഓഫിസര്‍ കുല്‍രാജ് മീണ പറഞ്ഞു.

ഗ്രാമത്തില്‍ വ്യാപകമായ സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ഗൗരവം ഗ്രാമവാസികളെ പറഞ്ഞ് മനസ്സിലാക്കാന്‍ വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

സികാറിലെ മെഡിക്കല്‍ ഓഫിസര്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടില്ല. പ്രദേശത്തെ പ്രാദേശിക അധികാരികളില്‍ നിന്ന് റിപോര്‍ട്ടിനു വേണ്ടി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഖീര്‍വ മണ്ഡലത്തില്‍ നിന്നുളള എംഎല്‍എ ഗോവിങ് സിങ് ദൊട്‌സാരയാണ് മരണവിവരം ആദ്യം പുറത്തുവിടുന്നത്. സാമൂഹികമ്യാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണം പിന്നീട് പിന്‍വലിച്ചു.

Next Story

RELATED STORIES

Share it