Latest News

ഉപ തിരഞ്ഞെടുപ്പ്: നാഗാലാന്റില്‍ പതിനൊന്നു മണി വരെ 58.18 ശതമാനം പോളിങ്; ഏറ്റവും കുറവ് യുപിയില്‍ 18.49 ശതമാനം

ഉപ തിരഞ്ഞെടുപ്പ്: നാഗാലാന്റില്‍ പതിനൊന്നു മണി വരെ 58.18 ശതമാനം പോളിങ്; ഏറ്റവും കുറവ് യുപിയില്‍ 18.49 ശതമാനം
X

ന്യൂഡല്‍ഹി: ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പോളിങ് ശതമാനത്തില്‍ നാഗാലാന്റാണ് രാവിലെ പതിനൊന്നുമണിവരെയുള്ള കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. യുപി ഏറ്റവും പിന്നിലാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പറയുന്നു.

നാഗാലാന്റില്‍ 58.18 ശതമാനവും ഉത്തര്‍പ്രദേശില്‍ 18.49 ശതമാനവുമാണ് പോളിങ് നടന്നത്.

നാഗാലാന്റിലെ പുന്‍ഗ്രോ കിഫൈറില്‍ 63.57 ശതമാനവും സതേണ്‍ അന്‍ഗാമി-1ല്‍ 47.30 ശതമാനവും പോളിങ് നടന്നു. യുപിയിലെ നൗഗവാന്‍ മണ്ഡലത്തിലാണ് കൂടുതല്‍ പോളിങ് നടന്നത് 23.14 ശതമാനം. ഗൗതംപൂര്‍ മണ്ഡലത്തില്‍ 14.76 ശതമാനം പോളിങാണ് നടന്നത്.

മധ്യപ്രദേശ് 28, ഗുജറാത്ത് 8, ഉത്തര്‍പ്രദേശ് 7, ഒഡീഷ, കര്‍ണാടക, നാഗാലാന്റ്, ജാര്‍ഖണ്ഡ് 2 വീതം, ഛത്തിസ്ഗഢ്, തെലങ്കാന, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒന്നും സീറ്റുകളിലേക്കാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കന്നത്.

ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ്, നാഗാലാന്റ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ് നടക്കുക. കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് വോട്ടിങ് കഴിഞ്ഞ് അവസാന ഒരു മണിക്കൂര്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ട്.

മധ്യപ്രദേശില്‍ ശരാശരി പോളിങ് ശതമാനം ഇതുവരെ 26.54 ശതമാനമാണ്. മധ്യപ്രദേശിലെ മണ്ട്‌സോര്‍ ജില്ലയില്‍ 35.38 ശതമാനം പോളിങ് നടന്നു.

ഒഡീഷയില്‍ 26.24 ആണ് പോളിങ് ശതമാനം. തെലങ്കാനയില്‍ 34.33 ശതമാനം, ജാര്‍ഖണ്ഡില്‍ 30.37 ശതമാനം, കര്‍ണാടകയില്‍ 17.36 ശതമാനം, ഹരിയാനയില്‍ 19.50 ശതമാനം ഗുജറാത്തില്‍ 22.14 ശതമാനം ഛത്തിസ്ഗഢില്‍ 21.50 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

പത്ത് സംസ്ഥാനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനൊപ്പം ബീഹാറിലും ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ബീഹാറില്‍ ഇതുവരെ 19.30 ശതമാനമാണ് പോളിങ് നടന്നത്. മുസാഫര്‍പൂരിലാണ് കൂടുതല്‍ 26.52 ശതമാനം. കുറവ് സിവാനിലാണ് 15.38 ശതമാനം.

ബീഹാറില്‍ നവംബര്‍ 10ന് വോട്ടെണ്ണല്‍ നടക്കും.

Next Story

RELATED STORIES

Share it