Latest News

മൂവാറ്റുപുഴയില്‍ കനാല്‍ ഇടിഞ്ഞ് വീണു

മൂവാറ്റുപുഴയില്‍ കനാല്‍ ഇടിഞ്ഞ് വീണു
X

കൊച്ചി: മൂവാറ്റുപുഴ പണ്ടപള്ളിയില്‍ കനാല്‍ ഇടിഞ്ഞ് വീണു. പ്രദേശത്തെ റോഡിലൂടെ വാഹനം കടന്നുപോയതിന്റെ തൊട്ടുപിന്നാലെയാണ് സംഭവം. ഈ സമയത്ത് റോഡില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മൂവാറ്റുപുഴ ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള കനാലിന്റെ ഉപകനാലാണ് ഇടിഞ്ഞ് വീണത്.

അപകടമുണ്ടായതിനു പിന്നാലെ ഇവിടേയ്ക്ക് വെള്ളം കടത്തിവിടുന്നത് നിര്‍ത്തിവച്ചു. അഗ്‌നിശമനസേനയെത്തി റോഡിലെ വെള്ളവും ചെളിയും നീക്കിയ ശേഷം സ്ഥലത്തെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. നിര്‍മാണത്തിലെ അശാസ്ത്രീയത മൂലമാണ് കനാല്‍ ഇടിഞ്ഞ് വീണതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it