Latest News

ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കല്‍; ഒ ജി ശാലിനി മന്ത്രിക്ക് നിവേദനം നല്‍കി

പറയുന്നു. ഗുഡ് സര്‍വീസ് എന്‍ട്രി ചോദിച്ച് വാങ്ങിയതല്ല. സേവന മികവും അര്‍പ്പണ മനോഭാവവും കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ നല്‍കിയതെന്നും ശാലിനി പറയുന്നു.

ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കല്‍; ഒ ജി ശാലിനി മന്ത്രിക്ക് നിവേദനം നല്‍കി
X

തിരുവനന്തപുരം: ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനി മന്ത്രി കെ രാജന് നിവേദനം നല്‍കി. മുട്ടില്‍ മരംമുറിക്കലില്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയത് ഒ ജി ശാലിനിയായിരുന്നു. ഇതിന്റെ പേരില്‍ റവന്യു വകുപ്പ് പ്രതികാര നടപടിയെടുത്തിരുന്നു. ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയതിനൊപ്പം അവരെ സെക്രട്ടേറിയറ്റിന് പുറത്ത് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിയമിക്കുക കൂടി ചെയ്തിരുന്നു. മരം മുറിക്കല്‍ വിവാദമായതിനെ തുടര്‍ന്ന് നിര്‍ബന്ധിത അവധി എടുപ്പിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ ഒ ജി ശാലിനിക്ക് എതിരെ എടുത്തിരുന്നു.


ഗുഡ്‌സര്‍വ്വീസ് എന്‍ട്രി റദ്ദാക്കിയതിന് കാരണമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് നടത്തിയ പരാമര്‍ശം അപമാനകരമാണെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. ജോലിയില്‍ ആത്മാര്‍ത്ഥതയില്ലെന്ന ഉത്തരവിലെ പരാമര്‍ശം നീക്കണമെന്നാണ് ആവശ്യം. ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ചു നല്‍കണമെന്നതല്ല, മറിച്ച് തിരിച്ചെടുത്തപ്പോള്‍ ചില പരാമര്‍ശങ്ങള്‍ അതിലുണ്ടായിരുന്നു. അത് ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ്. അത് തിരിച്ചെടുക്കണമെന്ന് ഒ ജി ശാലിനി നിവേദനത്തില്‍ പറയുന്നു. ഗുഡ് സര്‍വീസ് എന്‍ട്രി ചോദിച്ച് വാങ്ങിയതല്ല. സേവന മികവും അര്‍പ്പണ മനോഭാവവും കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ നല്‍കിയതെന്നും ശാലിനി പറയുന്നു.




Next Story

RELATED STORIES

Share it