Latest News

സ്ഥാനാര്‍ഥി നിര്‍ണയം: തിക്കോടിയില്‍ മുസ്‌ലിംലീഗ് യോഗം അക്രമത്തിലും ബഹളത്തിലും കലാശിച്ചു

തിങ്കളാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച തെരെഞ്ഞെടുപ്പ് യോഗത്തില്‍ വൈകീട്ട് 6.45 ഓടെ ബഹളം തുടങ്ങുകയായിരുന്നു.

സ്ഥാനാര്‍ഥി നിര്‍ണയം: തിക്കോടിയില്‍ മുസ്‌ലിംലീഗ് യോഗം അക്രമത്തിലും ബഹളത്തിലും കലാശിച്ചു
X

പയ്യോളി :തിക്കോടി പഞ്ചായത്ത് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം അക്രമത്തിലും ബഹളത്തിലും കലാശിച്ചു.തദ്ദേശ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും , പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റുമായവി.ഹാഷിം കോയ തങ്ങളുടെ തിക്കോടി ബീച്ച് റോഡിലെ ' ഹഫ്‌സത്ത് ' വീട്ടില്‍ നടന്ന യോഗത്തിലാണ് അക്രമമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച തെരെഞ്ഞെടുപ്പ് യോഗത്തില്‍ വൈകീട്ട് 6.45 ഓടെ ബഹളം തുടങ്ങുകയായിരുന്നു.

15ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ നേരത്തെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ ചൊല്ലി യൂത്ത് ലീഗിന്റെ മണ്ഡലം ഭാരവാഹി രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇതോടെയാണ് യോഗം അക്രമത്തില്‍ കലാശിച്ചത്.പഞ്ചായത്ത് ലീഗ് ഭാരവാഹികളടക്കം പങ്കെടുത്ത സ്ഥാനാര്‍ത്ഥി നിര്‍ണയയോഗമാണ് ഇതോടെ അലങ്കോലപ്പെട്ടത്. ഹാഷിം തങ്ങളുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ തകര്‍ത്തു. പയ്യോളി എസ്.ഐ. പി.പി. മനോഹരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Next Story

RELATED STORIES

Share it