Latest News

നവജാത ശിശുവിനെ ഉപേക്ഷിച്ച കേസ്; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

രേഷ്മയുടെ സഹോദരിയുടെ മകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

നവജാത ശിശുവിനെ ഉപേക്ഷിച്ച കേസ്; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
X
കൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് കാണാതായ യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുടെ സഹോദര ഭാര്യ ആര്യയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നാണ് കണ്ടെത്തിയത്. രേഷ്മയുടെ സഹോദരിയുടെ മകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യാന്‍ എത്തണമെന്നായിരുന്നു പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. സ്‌റ്റേഷനിലേക്കുള്ള യാത്രക്കിടെ ഇവരെ കാണാതാവുകയായിരുന്നു.


കുഞ്ഞിനെ ഉപേക്ഷിച്ചതിന് അറസ്റ്റിലായ രേഷ്മ ഉപയോഗിച്ചിരുന്നത് ആര്യയുടെ പേരില്‍ എടുത്തിരുന്ന സിം ആയിരുന്നു. യുവതികള്‍ ആത്മഹത്യാ കുറിപ്പെഴുതി വച്ചിരുന്നു എന്ന് അയല്‍വാസി പറഞ്ഞതായി റിപോര്‍ട്ടുണ്ട്.




Next Story

RELATED STORIES

Share it