Latest News

2018ലെ തൂത്തുക്കുടി സംഘര്‍ഷം: 71 വേദാന്ത വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേ സിബിഐ കേസെടുത്തു

പൊതു സ്വത്തുക്കള്‍ നശിപ്പിക്കല്‍, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങി 17 കേസുകളില്‍ സിബിഐ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ കുറ്റങ്ങള്‍ക്ക് പരമാവധി ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും.

2018ലെ തൂത്തുക്കുടി സംഘര്‍ഷം: 71 വേദാന്ത വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേ സിബിഐ കേസെടുത്തു
X

ചെന്നൈ: മൂന്ന് വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്ത ലിമിറ്റഡിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരേ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിലും തീവയ്പിലും 71 പേര്‍ക്കെതിരേ സിബിഐ കേസെടുത്തു.

തെക്കന്‍ കടല്‍ത്തീര നഗരമായ തൂത്തുക്കുടിയില്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ പോലിസ് നടത്തിയ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മലിനീകരണം ആരോപിച്ച് 2018 മെയ് മാസത്തില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടയ്ക്കുകയും ചെയ്തു.

പൊതു സ്വത്തുക്കള്‍ നശിപ്പിക്കല്‍, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങി 17 കേസുകളില്‍ സിബിഐ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ കുറ്റങ്ങള്‍ക്ക് പരമാവധി ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും.

Next Story

RELATED STORIES

Share it