Latest News

സിബിഎസ്ഇ; 12ാം ക്ലാസ് മൂല്യനിര്‍ണയം സംബന്ധിച്ച തീരുമാനം ഇന്ന്

സിബിഎസ്ഇ; 12ാം ക്ലാസ് മൂല്യനിര്‍ണയം സംബന്ധിച്ച തീരുമാനം ഇന്ന്
X

ന്യൂഡല്‍ഹി: സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡം സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും. ഇതിനായി നിയോഗിച്ച 13 അംഗ മൂല്യനിര്‍ണയ സമിതിയുടെ തീരുമാനം സിബിഎസ്ഇ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. 12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10, 11 ക്ലാസുകളിലെ അവസാന മാര്‍ക്കും പരിഗണിക്കാനാണ് സമിതിയുടെ നിര്‍ദേശം. സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയിലാണ് സമിതി ഇന്ന് തീരുമാനം അറിയിക്കുക.

30:30:40 അനുപാതത്തില്‍ 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിക്കാനാണ് സമിതിയുടെ തീരുമാനം. 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കും 10,11 ക്ലാസുകളിലെ അവസാന മാര്‍ക്കുകളുമാണ് പരിഗണിക്കുക. 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40% ആകും വെയ്റ്റേജ്.

നിലവിലെ പരീക്ഷ റദ്ദാക്കിയെങ്കിലും മൂല്യനിര്‍ണയം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ആശങ്ക അറിയിച്ചിരുന്നു. തുടര്‍ന്നാണ് മൂല്യനിര്‍ണയ സമിതിയെ രൂപീകരിച്ചത്.

Next Story

RELATED STORIES

Share it