- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അശ്ലീല സിഡി വിവാദം; മകളെ വച്ച് ഡികെ ശിവകുമാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് യുവതിയുടെ രക്ഷിതാക്കള്‍
ഡികെ ശിവകുമാറിന്റെ വീട്ടില്‍ താമസിപ്പിച്ചിരുന്ന യുവതിയെ ഇപ്പോള്‍ ഗോവയിലേക്ക് കടത്തിയിരിക്കുകയാണെന്നും രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബെംഗളൂരു: കര്‍ണാടകത്തിലെ അശ്ലീല സിഡി വിവാദം പുതിയ വഴിത്തിരിവിലേക്ക്. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ തന്റെ മകളെ വച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഡികെ ശിവകുമാറിന്റെ വീട്ടില്‍ താമസിപ്പിച്ചിരുന്ന യുവതിയെ ഇപ്പോള്‍ ഗോവയിലേക്ക് കടത്തിയിരിക്കുകയാണെന്നും രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് രാജിവച്ച മന്ത്രി രമേശ് ജാര്‍ക്കിഹോളിയാണ് രക്ഷിതാക്കളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയത്. അതേസമയം തനിക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും യുവതിയെ കണ്ടിട്ടില്ലെന്നും ഡി കെ ശിവകുമാര്‍ അറിയിച്ചു.
യുവതി പോലിസില്‍ പരാതി നല്‍കിയതിന് പിന്നാലെ വലിയ വെളിപ്പെടുത്തല്‍ നടത്തുമെന്ന് മന്ത്രിസ്ഥാനം രാജിവച്ച രമേശ് ജാര്‍ക്കിഹോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടര്‍ന്നാണ് വൈകിട്ടോടെ യുവതിയുടെ രക്ഷിതാക്കളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. മകളെ ഉപയോഗിച്ച് ഡികെ ശിവകുമാറാണ് രാഷ്ട്രീയം കളിക്കുന്നതെന്ന് യുവതിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലും യുവതിയുടെ കുടുംബം ഡി കെ ശിവകുമാറിനെതിരായ ആരോപണം ആവര്‍ത്തിച്ചിട്ടുണ്ട്.