Latest News

ആരോഗ്യമേഖല മെച്ചപ്പെടുത്താന്‍ 19 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ധനസഹായം

ആരോഗ്യമേഖല മെച്ചപ്പെടുത്താന്‍ 19 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ധനസഹായം
X

ന്യൂഡല്‍ഹി: ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നഗര- ഗ്രാമീണ മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ വിതരണം ചെയ്യുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ 19 സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു. 8,453.92 കോടി രൂപയാണ് ധനസഹായം നല്‍കുകയെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ചാണ് ധനകാര്യവകുപ്പ് ഇത്രയും തുക നല്‍കാന്‍ തീരുമാനിച്ചത്.

2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 4,27,911 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നായിരുന്നു ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ.

ആന്ധ്രാപ്രദേശ് (488.1527 കോടി രൂപ), അരുണാചല്‍ പ്രദേശ് (46.944 കോടി രൂപ), അസം (272.2509 കോടി രൂപ), ബീഹാര്‍ (1116.3054 കോടി രൂപ), ഛത്തീസ്ഗഡ് (രൂപ 338.7944 കോടി രൂപ), ഹിമാചല്‍ പ്രദേശ് (98.0099 കോടി രൂപ), ജാര്‍ഖണ്ഡ് (444.3983 കോടി രൂപ), കര്‍ണാടക (551.53 രൂപ), മധ്യപ്രദേശ് (രൂപ 922.7992), മഹാരാഷ്ട്ര (രൂപ 778.0069 കോടി), മണിപ്പൂര്‍ (42.8771 രൂപ), മിസോറം (31.19 കോടി രൂപ), ഒഡീഷ (76 രൂപ 5 കോടി), പഞ്ചാബ് (769,4361 കോടി രൂപ), രാജസ്ഥാന്‍ (656.171 കോടി രൂപ), സിക്കിം (20.978 കോടി രൂപ), തമിഴ്‌നാട് (805.928 കോടി രൂപ), ഉത്തരാഖണ്ഡ് (150.0965 കോടി രൂപ), പശ്ചിമ ബംഗാള്‍ (828.0694 കോടി രൂപ)- എന്നിങ്ങനെയാണ് നല്‍കുക.

ആരോഗ്യ ഗ്രാന്‍ഡായി നല്‍കേണ്ട 70,051 കോടി രൂപയും ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ നല്‍കുന്നത്. 43,928 കോടി ഗ്രാമീണ മേഖലയിലേക്കും 26,123 കോടി രൂപ നഗരപ്രദേശങ്ങളിലേക്കും വിതരണം ചെയ്യാനായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്.

ഫണ്ട് വിതരണം ചെയ്യുന്നതിനൊപ്പം ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക ഇടപെടല്‍ നടത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

രോഗനിര്‍ണയനത്തിനുള്ള സംവിധാനമൊരുക്കാന്‍ ധനമന്ത്രാലയം 16,377 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 5,279 ബ്ലോക്ക്തല ആരോഗ്യമേഖലയ്ക്ക് നല്‍കും. 7,167 കോടി രൂപ പിഎച്ച്‌സി, സിഎച്ച്‌സി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും 15,105 കോടി രൂപ പിഎച്ച്‌സികളെ സബ് സെന്ററുകളാക്കി ഉയര്‍ത്താനും 2,095 കോടി രൂപ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗനിര്‍ണയസംവിധാനമൊരുക്കാനും നീക്കിവയ്ക്കും.

Next Story

RELATED STORIES

Share it