Latest News

കൊവിഡ്: ഓണ്‍ലൈന്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍വഴി കേന്ദ്ര സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഒളിച്ചുകടത്തുകയാണോ?

കൊവിഡ്: ഓണ്‍ലൈന്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍വഴി കേന്ദ്ര സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഒളിച്ചുകടത്തുകയാണോ?
X

കോഴിക്കോട്: വാക്‌സിന്‍ രജിസ്‌ട്രേഷന്‍ വഴി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നിര്‍മാണം ഒളിച്ചുകടത്തുകയാണോയെന്ന് ആശങ്ക. വാക്‌സിനേഷന് വിധേയരാവുന്നവരുടെ പേരുവിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതാണ് സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്. നിലവില്‍ അത്തരം വിവരങ്ങളൊന്നുമില്ലെങ്കിലും ആധാറുമായി ലിങ്ക് ചെയ്യുന്നതു വഴി കാര്യങ്ങള്‍ അങ്ങോട്ട് പോയേക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ടെക്ക്‌നോളജി വിദഗ്ധനായ അനിവര്‍ അരവിന്ദാണ് തന്റെ എഫ്ബി പോസ്റ്റിലൂടെ ആശങ്ക പങ്കുവച്ചിട്ടുള്ളത്. ആധാറുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നയാളാണ് മലയാളിയായ അനിവര്‍ അരവിന്ദ്.

വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനാക്കുന്നത് ഹെല്‍ത്ത് ഐഡി നിര്‍മിക്കാനും ഒപ്പം കേന്ദ്ര ഇലക്ടോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ ഡിജിലോക്കിലേക്ക് ഡാറ്റ നല്‍കാനുമാണെന്നാണ് അദ്ദേഹം തെളിവുസഹിതം പറഞ്ഞുവയ്ക്കുന്നത്. ആധാര്‍ ബന്ധിപ്പിക്കല്‍ വളഞ്ഞ വഴിക്ക് കൊണ്ടുവരുന്നതിനുള്ള സംവിധാനമാണ് ഡിജിലോക്കര്‍ എന്നും അദ്ദേഹം പറയുന്നു. വാക്‌സിനേഷനു വിധേയരാവുന്നവര്‍ ഒപ്പുവയ്ക്കുന്ന അനുമതി പത്രത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

വാക്‌സിനേഷന്‍ എടുക്കുന്നവര്‍ പൂരിപ്പിക്കുന്ന ഫോമില്‍ ഒപ്പുവയ്ക്കുന്നതോടെ ആധാറുമായി ബന്ധിപ്പിക്കാനുള്ള അനുമതിയും ഹെല്‍ത്ത് ഐഡി ലഭിക്കാനുമുള്ള അനുമതിയുമാണ് വ്യക്തികള്‍ സര്‍ക്കാരിന് നല്‍കുന്നത്. എന്നാല്‍ ഇക്കാര്യമൊന്നും ഒപ്പിട്ടുകൊടുത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവരോട് പറയുന്നില്ല. ഹെല്‍ത്ത് ഐഡി ലഭിക്കാന്‍ ആര്‍ക്കും വെബ്‌സൈറ്റ് വഴി സാധിക്കും. അതുള്ളപ്പോഴാണ് വളഞ്ഞവഴിയിലൂടെ സര്‍ക്കാര്‍ നീങ്ങുന്നത്. വാക്‌സിന്‍ രജിസ്‌ട്രേഷനു പോകുന്നവര്‍ക്ക് അദ്ദേഹം നല്‍കുന്ന ഉപദേശം ഏറ്റവും കുറവ് വിവരങ്ങള്‍ മാത്രം നല്‍കുകയെന്നാണ്.

ആധാറുമായി ലിങ്ക് ചെയ്യുക വഴി വ്യക്തികള്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ നിര്‍മാണത്തില്‍ അറിയാതെ ഭാഗമാകുകയാണോ എന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നു. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ കഴിഞ്ഞ വര്‍ഷം ദേശീയ തലത്തില്‍ത്തന്നെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.


വാക്‌സിനേഷനെടുക്കുന്നവര്‍ ഒപ്പിട്ടു നല്‍കുന്ന അനുമതിപത്രം


അനിവര്‍ അരവിന്ദ്‌ന്റെ എഫ് ബി പോസ്റ്റ്

വാക്‌സിന്‍ രജിസ്‌ട്രേഷനില്‍ ശ്രദ്ധിക്കേണ്ടത്

വാക്‌സിന്‍ രജിസ്‌റ്റ്രേഷന്‍ ഓണ്‍ലൈനാകുന്നത് അതോടൊപ്പം അനാവശ്യമായി ഹെല്‍ത്ത് ഐഡി നിര്‍മ്മിയ്ക്കാനും ഒപ്പം ഡിജിലോക്കറിലോട്ട് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാനുമാണ്. ആധാര്‍ ബന്ധിപ്പിയ്ക്കല്‍ വളഞ്ഞ വഴിയ്ക്ക് കൊണ്ടുവരുന്ന സിസ്റ്റം കൂടിയാണ് ഡിജിലോക്കര്‍.

മിനിമം ഡാറ്റ നല്‍കി വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വഴി താഴെ.

1. രജിസ്‌റ്റ്രേഷന്‍ കോവിന്‍ വെബ്‌സൈറ്റ് വഴി ചെയ്യുക. വാക്‌സിനെടുക്കാനായി ആരോഗ്യസേതു എന്ന അനാവശ്യ ലൊക്കേഷന്‍, ബ്ലൂടൂത്ത് ഡാറ്റാകളക്ഷന്‍ നടത്തുന്ന ആപ്പിന്റെ ആവശ്യം ഇല്ല

2. ആധാറുമായി ബന്ധിപ്പിക്കാത്ത ഫോണ്‍ നമ്പര്‍ ഉപയോഗിയ്ക്കുക ( അല്ലെങ്കില്‍ ഡിജിലോക്കര്‍ വഴി ആ ഫോണ്‍ നമ്പര്‍ ഉടമയുടെ ആധാര്‍ നല്‍കുന്ന രീതിയില്‍ ഡിജിലോക്കര്‍ എ.പി.ഐകള്‍ ഡിസംബറില്‍ പുതുക്കിയിട്ടുണ്ട്)

3. വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് തുടങ്ങി ആധാറുമായി ബന്ധിപ്പിക്കാത്ത എന്തെങ്കിലും ഐഡി പ്രൂഫായി നല്‍കുക.

(സെന്ററില്‍ ചെല്ലുമ്പോള്‍ ആധാര്‍ നല്‍കിയവരുടെ കയ്യില്‍നിന്ന് സ്വീകരിയ്ക്കുന്നത് ആധാര്‍ ഓതന്റിക്കേഷനും അതുപയോഗിച്ച് ഹെല്‍ത്ത് ഐഡി ജനറേറ്റ് ചെയ്യാനുള്ള കണ്‍സെന്റും ആണ്. ഇതൊന്നും നിങ്ങളുടെ ബോധപൂര്‍വ്വമായ സമ്മതമില്ലാതെ ആണ് നടക്കുന്നത്)

വാക്‌സിന്‍ അവകാശമാണ്. അതിന്റെ കൂട്ടത്തില്‍ നിങ്ങളുടെ ബോധപൂര്‍വ്വമായ അറിവോ സമ്മതമോ ഇല്ലാതെ ഹെല്‍ത്ത് ഐഡ നിര്‍മ്മിയ്ക്കാം എന്നതും അതിനെ ആധാറുമായി ബന്ധിപ്പിക്കാം എന്നതും ഒരു വക്രബുദ്ധിയാണ്.

ഹെല്‍ത്ത് ഐഡി വേണ്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കില്‍ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ പോര്‍ട്ടലില്‍ പോയി നിങ്ങള്‍ക്ക് താല്പര്യമുള്ള ഡോക്യുമെന്റുകള്‍ പ്രൂഫായി നല്‍കി അത് ജനറേറ്റ് ചെയ്യാം. അതിനെ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല.

ആധാര്‍ നല്‍കിക്കഴിഞ്ഞാല്‍ വാക്‌സിനേഷന്‍ സെന്ററില്‍ ചെല്ലുമ്പോള്‍ മുമ്പേ ടിക് ചെയ്ത് കിടക്കുന്ന ചെക് ബോക്‌സ് അനുസരിച്ച് നിങ്ങള്‍ നല്‍കുന്ന കണ്‍സന്റാണ് ചിത്രത്തില്‍

NPR ന്റെ ബാക്കെന്‍ഡ് ആധാറാണെന്നത് ഓര്‍മ്മിയ്ക്കുക . വാക്‌സിനേഷന്‍ ഒരു പോപ്പുലേഷന്‍ സ്‌കെയില്‍ പരിപാടി ആണെന്നതും.


വാക്സിൻ രജിസ്റ്റ്രേഷനിൽ ശ്രദ്ധിക്കേണ്ടത്. വാക്സിൻ രജിസ്റ്റ്രേഷൻ ഓൺലൈനാകുന്നത് അതോടൊപ്പം അനാവശ്യമായി ഹെൽത്ത് ഐഡി...

Posted by Anivar Aravind on Tuesday, March 2, 2021



Next Story

RELATED STORIES

Share it