Latest News

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ സമീപനം: അവാര്‍ഡ് നിരസിച്ച് പഞ്ചാബി ശാസ്ത്രജ്ഞന്‍

'ഈ അവാര്‍ഡ് സ്വീകരിച്ചാല്‍ ഞാന്‍ കുറ്റക്കാരനാണെന്ന് എനിക്ക് തോന്നും'

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ സമീപനം: അവാര്‍ഡ് നിരസിച്ച് പഞ്ചാബി ശാസ്ത്രജ്ഞന്‍
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ സമീപനത്തില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ കാര്‍ഷിക ശാസ്ത്രജ്ഞന്‍ അവാര്‍ഡ് നിരസിച്ചു. ലുധിയാനയിലെ പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ മണ്ണ് രസതന്ത്രജ്ഞനായ ഡോ. വരുന്ദര്‍ പാല്‍ സിങ് ആണ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവാര്‍ഡ് നിരസിച്ചത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര കെമിക്കല്‍സ്, രാസവള മന്ത്രി ഡി വി സദാനന്ദ ഗൗഡയില്‍ നിന്നാണ് സിങ് അവാര്‍ഡ് വാങ്ങേണ്ടിയിരുന്നത്. 'നമ്മുടെ കൃഷിക്കാര്‍ റോഡുകളിലായിരിക്കുമ്പോള്‍ അവാര്‍ഡ് സ്വീകരിക്കാന്‍ തന്റെ മനസാക്ഷി അനുവദിക്കില്ലെന്ന് മന്ത്രിയെ സാക്ഷിയാക്കി ഡോ. വരുന്ദര്‍ പാല്‍ സിങ് പറഞ്ഞു.


'രാജ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഞങ്ങളുടെ പ്രിയപ്പെട്ട കര്‍ഷകരെ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ' ഞാന്‍ ചെയ്ത ജോലി കര്‍ഷകര്‍ക്കും നമ്മുടെ രാജ്യത്തിനും മാത്രമുള്ളതാണ്, അതിനാല്‍ ഈ അവാര്‍ഡ് സ്വീകരിച്ചാല്‍ ഞാന്‍ കുറ്റക്കാരനാണെന്ന് എനിക്ക് തോന്നും.' സിംഗ് പറഞ്ഞു. അവാര്‍ഡ് നല്‍കാന്‍ തയ്യാറായി മന്ത്രി നില്‍ക്കുന്നതിനിടെയാണ് ഡോ. വരുന്ദര്‍ പാല്‍ സിങ് അവാര്‍ഡ് സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷം വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്.




Next Story

RELATED STORIES

Share it