- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര അന്വേഷണം: മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്ന് ജനപക്ഷം സെക്യുലര്‍
മാള: സ്വര്‍ണക്കടത്ത് ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര അന്വേഷണം മുറുകിയ സാഹചര്യത്തില്‍ മന്ത്രി ജലീല്‍ രാജി വെക്കുകയാണ് ധാര്‍മ്മികത എന്ന് യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസ്സന്‍. ജനപക്ഷം സെക്യുലര്‍ ഇരിഞ്ഞാലക്കുട നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍സുലേറ്റ് ജനറലുമായി നേരിട്ട് ഇടപാട് നടത്തുന്നതിന് കേന്ദ്രാനുമതി വേണമെന്നിരിക്കെ അത് ലംഘിച്ചത് ക്രിമിനല്‍ നടപടിയാണ്.
നിയമനിര്‍മാണ സഭാംഗങ്ങള്‍ വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ടെന്ന നിയമം നിലവിലിരിക്കെ അത് ലംഘിച്ചത് ഒരു മന്ത്രിക്ക് യോജിച്ചതല്ല എന്നും അദ്ദേഹം പറഞ്ഞു. ജോര്‍ജ് കാടുകുറ്റി പറമ്പില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പി എസ് സുബീഷ്, ബൈജു കണ്ടേശ്വരം, െ്രെബറ്റ് അച്ചങ്ങാടന്‍, അരവിന്ദന്‍ പൊന്നിന്‍ചാര്‍ത്ത്, വി കെ ദേവാനന്ദ്, സനല്‍ദാസ്, എം എസ് സുജിത്ത്, ടി എ പോളി, വിനു സഹദേവന്‍, റഫീക്ക് ഇടപ്പട്ട, രോഹിത്ത് രാജ്, കെ എസ് വിഷ്ണു, എം എസ് കിഷോര്‍, വിഷ്ണു സുബ്രമണ്യം, ജാക്‌സണ്‍മുരിയാട്, ജോസ് കിഴക്കേപീടിക, ശരത്ത് പോത്താനി തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
മധ്യപ്രദേശില്‍ ദലിത് യുവാവിനെ അടിച്ചു കൊന്നു
27 Nov 2024 9:57 AM GMTഡോക്ടറുടെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടികൊണ്ടു പോയി; 24...
27 Nov 2024 8:59 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക്...
27 Nov 2024 8:23 AM GMTപകര്‍പ്പവകാശം ലംഘിച്ചു; നയന്‍താരയ്ക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്കി...
27 Nov 2024 8:10 AM GMTസാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം ഒഴിയുന്നതായി സാഹിത്യകാരന് കെ...
27 Nov 2024 7:57 AM GMTസ്വര്‍ണ വില വീണ്ടും ഉയര്‍ന്നു
27 Nov 2024 7:35 AM GMT