Latest News

തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രം ദുര്‍ബലപ്പെടുത്തുന്നു: സോണിയ ഗാന്ധി

തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രം ദുര്‍ബലപ്പെടുത്തുന്നു: സോണിയ ഗാന്ധി
X

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം തടസ്സപെടുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. 'ദശലക്ഷക്കണക്കിന് ഗ്രാമീണ ദരിദ്രര്‍ക്ക് പിന്തുണയേകിയ ഈ നിയമനിര്‍മ്മാണം ഒരു സുരക്ഷാകവചമാണ്. എന്നാല്‍ നിലവിലെ ബിജെപി സര്‍ക്കാര്‍ ഈ പദ്ധതിയെ വ്യവസ്ഥാപിതമായി ദുര്‍ബലപ്പെടുത്തിയിരിക്കുന്നു എന്നത് വളരെയധികം ആശങ്കാജനകമാണ്'' രാജ്യസഭയില്‍ ശൂന്യവേളയില്‍ വിഷയം ഉന്നയിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

പദ്ധതിക്കുള്ള ബജറ്റ് വിഹിതം 86,000 കോടി രൂപയില്‍ തന്നെ തുടരുന്നു. ഇത് ജിഡിപിയുടെ പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണെന്നും അവര്‍ ആരോപിച്ചു. പണപ്പെരുപ്പവുമായി പൊരുത്തപ്പെടുമ്പോള്‍, ഫലപ്രദമായ ബജറ്റ് 4,000 കോടി രൂപ കുറയുന്നുവെന്ന് അവര്‍ പറഞ്ഞു.കൂടാതെ ഇതിന് കീഴിലുള്ള മിനിമം വേതനം പ്രതിദിനം 400 രൂപയായും ഉറപ്പായ തൊഴില്‍ ദിനങ്ങളുടെ എണ്ണം പ്രതിവര്‍ഷം 150 ആയും ഉയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ്, നാഷണല്‍ മൊബൈല്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഒഴിവാക്കല്‍, വേതന വിതരണത്തിലെ തുടര്‍ച്ചയായ കാലതാമസം, പണപ്പെരുപ്പം നികത്താന്‍ പര്യാപ്തമല്ലാത്ത വേതന നിരക്കുകള്‍ എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ ഈ പദ്ധതി നേരിടുന്നുണ്ടെന്നും സോണിയ ഗാന്ധി കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it