Latest News

പി.ഡി.എഫ് ഫയലിന്റെ ഉപജ്ഞാതാവ് ചാള്‍സ് ജെഷ്‌കെ അന്തരിച്ചു

പി.ഡി.എഫ് ഫയലിന്റെ ഉപജ്ഞാതാവ് ചാള്‍സ് ജെഷ്‌കെ അന്തരിച്ചു
X
സാന്‍ഫ്രാന്‍സിസ്‌കോ: പബ്ലിഷിങ്, ഡിസൈന്‍ മേഖലയില്‍ നിര്‍ണായക മാറ്റത്തിന് വഴിവെച്ച പിഡിഎഫ് ഫയല്‍ ഫോര്‍മാറ്റിന്റെ ഉപജ്ഞാതാവ് ചാള്‍സ് ജെഷ്‌കെ അന്തരിച്ചു. അഡോബ് സഹസ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. 81കാരനായ ജെഷ്‌കെയുടെ മരണം വെള്ളിയാഴ്ചയായിരുന്നുവെന്ന് അഡോബ് അറിയിച്ചു. ടെക്‌നോളജി വ്യവസായ മേഖലയ്ക്കും അഡോബിനും ഇതു വലിയ നഷ്ടമാണെന്നും പതിറ്റാണ്ടുകളായി തങ്ങളുടെ മാര്‍ഗദര്‍ശകനായിരുന്നുവെന്നും അഡോബ് സി.ഇ.ഒ ശാന്തനു നാരായണ്‍ കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.


ജെഷ്‌കെയും ജോണ്‍ വാര്‍നോക്കും ചേര്‍ന്നാണ് പബ്ലിഷിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച അഡോബ് സോഫ്റ്റ്‌വെയറുകള്‍ക്ക് തുടക്കമിട്ടത്. പേജ്‌മേക്കര്‍, പി.ഡി.എഫ്, അക്രോബാറ്റ്, ഇല്ലസ്‌ട്രേറ്റര്‍, ഫോട്ടോഷോപ്പ്, പ്രീമിയര്‍ പ്രോ തുടങ്ങി ഏറെ ജനപ്രിയമായ സോഫ്റ്റ്‌വെയറുകളുടെ നിര തന്നെ ഇരുവരും ചേര്‍ന്ന് വിപണിയിലിറക്കുകയും ലോകമൊട്ടാകെ വലിയ സ്വീകാര്യത നേടുകയും ചെയ്തു.


സിറോക്‌സ് ഓള്‍ട്ടോ റിസര്‍ച് സെന്ററിലാണ് ജെഷ്‌കെ ആദ്യമായി ജോലി തുടങ്ങിയത്. ഇവിടെ വച്ചാണ് വാര്‍നോക്കിനെ കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും 1982ല്‍ ഇവിടം വിടുകയും അഡോബ് എന്ന പേരില്‍ പുതിയ കമ്പനി ആരംഭിക്കുകയുമായിരുന്നു. 2009ല്‍ നാഷണല്‍ മെഡല്‍ ഓഫ് ടെക്ക്‌നോളജി പുരസ്‌ക്കാരം നല്‍കി പ്രസിഡന്റ് ബാരക് ഒബാമ ഇരുവരേയും ആദരിച്ചിരുന്നു.




Next Story

RELATED STORIES

Share it