- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് മഹാമാരി കാലത്ത് ആശ്വാസമായി ചവറ കെഎംഎംഎല്‍; പ്രതിദിനം ആരോഗ്യവകുപ്പിന് നല്‍കുന്നത് ഏഴ് ടണ്‍ ഓക്‌സിജന്‍
കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാദിവസവും ഓക്‌സിജന്‍ ഡെലിവറിക്ക് പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി പിആര്‍ഒ തേജസ് ന്യൂസിനോട് പറഞ്ഞു
തിരുവനന്തപുരം: കൊവിഡ് കാലത്ത് ഓക്‌സിജന് നാട് കേഴുമ്പോള്‍ ആശ്വാസമായി മാറുകയാണ് കൊല്ലം ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്. വ്യാവസായിക ആവിശ്യത്തിന് ഉപയോഗിച്ച ശേഷം സ്‌റ്റോര്‍ ചെയ്യപ്പെടുന്ന മെഡിക്കല്‍ ഓക്‌സിജനാണ് ദിനേന സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറുന്നത്. ദിവസവും ഏഴു ടണ്‍ മെഡിക്കല്‍ ഓക്‌സിജനാണ് പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്‍ ആരോഗ്യ വകുപ്പിന് കൈമാറുന്നത്.
2020 ഓക്ടോബറിലാണ് കൊല്ലം ചവറ കെഎംഎംഎല്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. വ്യാവസായ ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെങ്കിലും, ദ്രവീകൃത ഓക്‌സിജന്‍ കമ്പനി സ്റ്റോര്‍ ചെയ്യും. ഈ ഓക്‌സിജനാണ് മെഡിക്കല്‍ ആവിശ്യത്തിനായി ഉപയോഗിക്കുന്നത്. ഇതുവരെ ദ്രവീകൃത ഓക്‌സിജന്‍ 1200 ടണ്‍വരെ സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നു കെഎംഎംഎല്‍ പിആര്‍ഒ മുഹമ്മദ് ഷബീര്‍ തേജസ് ന്യൂസിനോട് പറഞ്ഞു.
99.9 ശതമാനം ഗുണമേന്മയുള്ളതാണ് ഇവിടെ നിന്നുള്ള മെഡിക്കല്‍ ഓക്‌സിജന്. നേരത്തെ ഒന്നിടവിട്ടുള്ള ദിവസങ്ങളിലായിരുന്നു ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓക്‌സിജന്‍ വിതരണത്തിന് എല്ലാ ദിവസവും ക്രമീകരണം വരുത്തിയിട്ടുണ്ട്. കമ്പനി മാര്‍ക്കറ്റിങ് വിഭാഗവും ഡെസ്പാച്ച് വിഭാഗവും പ്രവര്‍ത്തിക്കാത്ത അവധി ദിവസങ്ങള്‍, രണ്ടാം ശനി ദിവസങ്ങളിലും ഓക്‌സിജന്‍ ഡെലിവറി ചെയ്യാന്‍ കമ്പനിയില്‍ പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുടക്കമില്ലാതെ എല്ലാ ദിവസം കമ്പനിയില്‍ നിന്ന് ഓക്‌സിജന്‍ ആരോഗ്യ വകുപ്പിന് കൈമാറുന്നുണ്ട്. മൂന്ന് സര്‍ക്കാര്‍ ഏജന്‍സിവഴിയാണ് ഇപ്പോള്‍ ഓക്‌സിജന്‍ വിതരണം നടക്കുന്നത്.
നേരത്തെ കമ്പിയിലുണ്ടായിരുന്ന പ്ലാന്റ് വഴി ആവിശ്യമായ ഇന്‍ഡസ്ട്രിയല്‍ ഓക്‌സിജന്‍ തികയാതെ വന്നപ്പോഴാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചത്. ഇപ്പോല്‍ കമ്പനി ആവശ്യത്തിനുള്ള 70 ടണ്‍ ഇന്‍ഡസ്ട്രിയല്‍ ഓക്‌സിജനും ആനുപാതികമായി മെഡിക്കല്‍ ഓകസിജനും ഉല്‍പാദിപ്പിക്കുന്നുണ്ട്.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT