Latest News

പൂജക്കായി കാന്‍സര്‍ രോഗിയില്‍നിന്ന് നാല് ലക്ഷം രൂപ തട്ടിയ മന്ത്രവാദി പിടിയില്‍

പൂജക്കായി കാന്‍സര്‍ രോഗിയില്‍നിന്ന് നാല് ലക്ഷം രൂപ തട്ടിയ മന്ത്രവാദി പിടിയില്‍
X

പത്തനംതിട്ട: കോന്നിയില്‍ പൂജക്കെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയ മന്ത്രവാദി പിടിയില്‍. ഐരവണ്‍ സ്വദേശിയായ ബാലന്‍ എന്നയാളാണ് അറസ്റ്റിലായത്. വഞ്ചനാകുറ്റത്തിനും ദുര്‍മന്ത്രവാദത്തിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.

കാന്‍സര്‍ രോഗിയായ ഭര്‍ത്താവിന്റെ ദോഷം നീക്കിയാല്‍ രോഗം മാറുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പരാതിക്കാരിയില്‍നിന്ന് പണം വാങ്ങിയത്. കുടുംബശ്രീ അംഗങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഭര്‍ത്താവിന് ചില ദോഷങ്ങളുണ്ടെന്നും അത് നീക്കിത്തരാമെന്നും പറഞ്ഞാണ് ഇയാള്‍ പണം വാങ്ങി പൂജ നടത്തുന്നത്.

Next Story

RELATED STORIES

Share it