Latest News

ക്ലീന്‍ വെള്ളാങ്കല്ലൂര്‍: ബോധവത്ക്കരണ പാട്ട് വണ്ടി യാത്രയ്ക്ക് തുടക്കമായി

ക്ലീന്‍ വെള്ളാങ്കല്ലൂര്‍: ബോധവത്ക്കരണ പാട്ട് വണ്ടി യാത്രയ്ക്ക് തുടക്കമായി
X

മാളഃ വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിനെ ക്ലീന്‍ വെള്ളാങ്കല്ലൂര്‍ ആക്കുന്നതിന്റെ ഭാഗമായുള്ള പാട്ടു വണ്ടി ബോധവല്‍ക്കരണ യാത്ര ബുധനാഴ്ച ആരംഭിക്കും. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ പാട്ട് വണ്ടി യാത്രക്ക് പച്ചകൊടി കാട്ടി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി കൃഷ്ണന്‍ കുറ്റിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ എം കെ മോഹനന്‍, നിഷ ഷാജി, സീമന്തിനി സുന്ദരന്‍, വാര്‍ഡംഗങ്ങളായ കെ എച്ച് അബ്ദുള്‍ നാസര്‍, ഷിബിന്‍ ആക്ലിപറമ്പില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉന്‍മേഷ്, വി ഇ ഒ ദീപ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it