Latest News

സംസ്ഥാനത്തെ ജലവിതരണ ശൃംഖലകള്‍ നവീകരിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ജലവിതരണ ശൃംഖലകള്‍ നവീകരിക്കുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ ജലവിതരണ ശൃംഖലകള്‍ സമഗ്രമായി നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ശരാശരിപ്രകാരം പ്രതിദിനം ഒരാള്‍ക്ക് 55 ലിറ്റര്‍ ശുദ്ധ ജലമാണ് ഉറപ്പുവരുത്തേണ്ടത്. എന്നാല്‍ കേരളം 100 ലിറ്റര്‍ ശുദ്ധ ജലം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്നും അതിനായി ജലവിതരണ ശൃംഖലകള്‍ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലജീവന്‍ മിഷന്‍ നിര്‍വ്വഹണ എജന്‍സികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമങ്ങളിലെ 53 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കാനാണ് ജലജീവന്‍ മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനായി മികച്ച ജലസ്രോതസുകളില്‍ നിന്നും ജലം കുറവുള്ള മേഖലകളില്‍ എത്തിക്കും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ആകെയുള്ള 2176 ജലസ്രോതസുകളില്‍ 2151 ന്റെയും ഓഡിറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.

തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ഈ പദ്ധതിയുടെ നിര്‍വഹണത്തില്‍ മുന്‍കൈയ്യെടുക്കണം. ജല വിതരണത്തിനായി പ്രത്യേക ആക്ഷന്‍ പ്‌ളാന്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ചടങ്ങില്‍ അധ്യക്ഷനായി. മന്ത്രി ആന്റണിരാജു, ജലജീവന്‍ മിഷന്‍ ഡയറക്റ്റര്‍ വെങ്കിടേശപതി തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it