- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരോഗ്യ പ്രവര്ത്തകര്ക്ക് നേരെയുള്ള അക്രമങ്ങള്ക്കെതിരെ കര്ശന നടപടിയെന്ന് മുഖ്യമന്ത്രി
വികസന പദ്ധതികള് നടപ്പാക്കുന്നത് കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്തെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് ഉയര്ത്തുന്ന പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തുകൊണ്ടാണ് വികസന പദ്ധതികള് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ സര്ക്കാര്, ജനങ്ങളോടു പ്രതിബദ്ധതയുള്ള ബദല് നയങ്ങള് പിന്തുടരുന്നതു കൊണ്ടാണ് അത് സാധ്യമാകുന്നത്. നമ്മുടെ ആരോഗ്യ സംവിധാനങ്ങളില് ഉയര്ന്നുവന്ന ജനകീയ ബദല് എന്ന ആശയം ലോകമൊട്ടാകെ എത്തിച്ചേര്ന്ന ഒരു കാലഘട്ടമാണിത്. ആ ബദലിന്റെ മുന്നിര പ്രവര്ത്തകരാണ് ആരോഗ്യപ്രവര്ത്തകര്. എന്നാല്, സംസ്ഥാനത്തിന്റെ ചിലയിടങ്ങളില് ആരോഗ്യ പ്രവര്ത്തകര്ക്കു നേരെ അക്രമങ്ങളുണ്ടാവുന്നു എന്ന കാര്യം സര്ക്കാരിന്റെ ശ്രദ്ധയില് പെട്ടിട്ടുണ്ട്. ഇത്തരം ആക്രമണങ്ങള് നടത്തുന്നവര് ആക്രമിക്കുന്നത് സമൂഹത്തെയാകെയാണ്. അതുകൊണ്ടുതന്നെ അത്തരക്കാര്ക്കെതിരെ കര്ക്കശ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്ക്കാരിന്റെ നൂറുദിന കര്മ്മ പദ്ധതിയുടെ ഭാഗമായി 37.61 കോടിയുടെ 4 പദ്ധതികള് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജൂണ് 11 മുതല് സെപ്റ്റംബര് 19 വരെ നീണ്ടുനിന്ന ഈ കര്മ്മപദ്ധതിയുടെ എണ്പതു ശതമാനം പരിപാടികളും പൂര്ത്തിയായി. കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് ആരോഗ്യ മേഖലയിലടക്കം കൈവരിച്ച നേട്ടങ്ങളുടെ തുടര്ച്ചയാണിത്. ആരോഗ്യ മേഖലയില് പ്രധാനപ്പെട്ട മൂന്നു പദ്ധതികള് ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. നൂറുദിന കര്മ്മപദ്ധതിയുടെ ഭാഗമായി സബ് സെന്റര് മുതലുള്ള 50 ആരോഗ്യ സ്ഥാപനങ്ങളിലെ 25 കോടി രൂപയുടെ പദ്ധതികളും അതിന്റെ തുടര്ച്ചയായി സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴില് വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളും 5 മെഡിക്കല് കോളേജുകളിലെ 14.09 കോടി രൂപയുടെ പദ്ധതികളുമായിരുന്നു അവ. മൂന്നിലുമായി ആകെ 213 ആരോഗ്യ സ്ഥാപനങ്ങളില് 56.59 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിനൊക്കെ പുറമെയാണ് പുതിയ പദ്ധതികളുടെ ഉദ്ഘാടനം. ആരോഗ്യമേഖലയോടുള്ള സര്ക്കാരിന്റെ കരുതല് വെളിവാക്കുന്നവയാണ് 37.61 കോടി രൂപ ചെലവഴിച്ചിട്ടുള്ള ഈ പുതിയ പദ്ധതികള്.
ആദ്യ ആയിരം ദിന പരിപാടി എല്ലാ ജില്ലകളിലുമായി ആകെ 28 പ്രോജക്ടുകളിലേക്കാണ് വ്യാപിപ്പിക്കുന്നത്. ഗര്ഭാവസ്ഥയിലായിരിക്കുമ്പോള് മുതല് കുട്ടിയ്ക്ക് 2 വയസു തികയുന്നതു വരെയുള്ള ആദ്യ ആയിരം ദിനങ്ങള് അതീവ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെ ശരിയായ വളര്ച്ചയ്ക്കും വികാസത്തിനും ആ ദിനങ്ങളില് പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനും ഈ പരിപാടി സഹായിക്കും. ഇതിനായി 2.19 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ചികിത്സയും ബോധവല്ക്കരണവും അടക്കമുള്ള പ്രവര്ത്തനങ്ങള് ഇതിന്റെ ഭാഗമായി നടക്കും.
ജനകീയ ബദല് വികസന നയങ്ങള് കാലത്തിനൊത്ത് വിജയിക്കണം എന്നുണ്ടെങ്കില് അവയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടതുണ്ട്. അതിനുള്ള മുന്നൊരുക്കങ്ങള് നടത്തുകയാണ് സംസ്ഥാന സര്ക്കാര്. അതിന്റെ ഭാഗമായ പ്രവര്ത്തനങ്ങളില് എല്ലാവരുടെ ആത്മാര്ത്ഥമായ പങ്കാളിത്തം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു.
ഈ 100 ദിനങ്ങള് കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ചടുത്തോളം വളരെയേറെ വെല്ലുവിളികള് നിറഞ്ഞതായിരുന്നുവെന്ന് ചടങ്ങില് അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോര്ജ് പറഞ്ഞു. ഈ 100 ദിവസങ്ങള്ക്കുള്ളില് കൊവിഡ് രണ്ടാം തരംഗത്തിനൊപ്പം സിക്ക, നിപ കേസുകള് കേരളത്തില് റിപോര്ട്ട് ചെയ്യുകയുണ്ടായി. കേരളത്തിന്റെ സുശക്തമായ ആരോഗ്യ മേഖലയുടെ അടിത്തറ, ജനപങ്കാളിത്തം, ഐക്യത്തോടെയുള്ള പ്രവര്ത്തനം, ശാസ്ത്രീയമായ സമീപനം ഇവയെല്ലാം കൊണ്ട് ഈ പകര്ച്ച വ്യാധികളെ കൃത്യമായി പ്രതിരോധിക്കാന് കേരളത്തിനായെന്നും മന്ത്രി പറഞ്ഞു.
അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്റ്റ വൈറസിനെ നേരിടാന് എല്ലാവര്ക്കും വേഗത്തില് വാക്സിന് നല്കാനാണ് ശ്രമിച്ചത്. 91 ശതമനാത്തിലധികം പേര്ക്കും ആദ്യ ഡോസ് വാക്സിന് നല്കി. ഒരു കോടിയിലധികം പേര്ക്ക് രണ്ട് ഡോസ് വാക്സിനും നല്കി. ഇനിയും വാക്സിന് എടുക്കാനുള്ളവര് എത്രയും വേഗം വാക്സിന് എടുക്കേണ്ടതാണ്. ആരും വിമുഖത കാട്ടരുത്.
ശക്തമായ പ്രതിരോധം കൊണ്ടാണ് സിക വൈറസ് നിയന്ത്രണവിധേയമാക്കാന് സാധിച്ചത്. നിപ വൈറസ് പ്രതിരോധത്തിനും വളരെ വലിയ പ്രവര്ത്തനമാണ് നടത്തിയത്. കൃത്യമായ കര്മ്മ പദ്ധതിയിലൂടെ പ്രതിരോധമൊരുക്കാനായി. ഒരു ദിവസം കൊണ്ട് ലാബ് സജ്ജമാക്കി. ഹൗസ് ടു ഹൗസ് സര്വര്യലന്സ് നടത്തി. ഈ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പിന്റെ വികസന പ്രവര്ത്തനങ്ങള് മുന്നോട്ട് കൊണ്ടു പോകാന് പരിശ്രമിച്ചത്. ഈ അവസരത്തില് കമ്മര്മ്മനിരതമായി സമര്പ്പിതമായി പ്രവര്ത്തിച്ച എല്ലാവര്ക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
മന്ത്രിമാരായ വി ശിവന് കുട്ടി, മുഹമ്മദ് റിയാസ്, വിവിധ ജില്ലകളിലെ ജനപ്രതിനിധികള് ഉദ്യോഗസ്ഥ പ്രമുഖര് എന്നിവര് ചടങ്ങില് പങ്കെടുത്തു.
RELATED STORIES
ജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്സംഗ കേസില് പ്രതിക്ക് 12 വര്ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല് നടനായ അധ്യാപകന് അബ്ദുല് നാസര് പോക്സോ കേസില്...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMT