Latest News

പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതി റിപോര്‍ട്ടുമായി മുഖ്യമന്ത്രി

പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതി റിപോര്‍ട്ടുമായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ പ്രകടനപത്രികയില്‍ മുന്നോട്ടുവച്ച് 900 വാഗ്ദാനങ്ങളുടെ നിര്‍വഹണ പുരോഗതിയുടെ പട്ടിക മുഖ്യമന്ത്രി അവതരിരിപ്പിച്ചു.

വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണെന്ന ഉറച്ച ബോധ്യത്തോടെയാണ് എല്‍.ഡി.എഫ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പുകള്‍ പാലിക്കാനും അവരാല്‍ വിലയിരുത്തപ്പെടാനും തിരുത്തപ്പെടാനുമുള്ള ആര്‍ജ്ജവവും സന്നദ്ധതയുമുള്ള ഒരു സര്‍ക്കാരിനു മാത്രമേ ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രോഗ്രസ് റിപോര്‍ട്ട് പൊതുസമൂഹം വിലയിരുത്തണമെന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരുമായി പങ്കുവയ്ക്കണമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രോഗ്രസ്സ് റിപ്പോര്‍ട്ടിന്റെ വെബ് ലിങ്ക് : https://keralacm.gov.in/progress-report/

Next Story

RELATED STORIES

Share it