Latest News

'ക്രിസ്മസ് അശുദ്ധമാക്കാന്‍ അനുവദിക്കരുത്'; ക്രിസ്മസ് കേക്കിലും വര്‍ഗീയ വിഷം കലര്‍ത്തി ക്രിസംഘി ഗ്രൂപ്പ്

സംഘപരിവാര്‍ അനുകൂല ക്രിസ്ത്യന്‍ സംഘടനായ കാസയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വര്‍ഗീയ ആഹ്വാനം.

ക്രിസ്മസ് അശുദ്ധമാക്കാന്‍ അനുവദിക്കരുത്;  ക്രിസ്മസ് കേക്കിലും വര്‍ഗീയ വിഷം കലര്‍ത്തി ക്രിസംഘി ഗ്രൂപ്പ്
X

കോഴിക്കോട്: മലയാളികള്‍ ഏറെ സൗഹാര്‍ദത്തോടെ ആഘോഷിച്ചിരുന്ന ക്രിസ്മസിനെ പോലും വിദ്വേഷ പ്രചാരണത്തിന് ആയുധമാക്കുകയാണ് സംഘപരിവാര്‍ അനുകൂല ക്രിസ്ത്യന്‍ സംഘടനയായ കാസ. ക്രിസ്മസ് വിശ്വാസത്തിന്റെ ഭാഗമാണ്, അത് അശുദ്ധമാക്കാന്‍ നാം അനുവദിക്കരുതെന്നും കേക്ക് ഉണ്ടാക്കാന്‍ ക്രിസ്ത്യന്‍ യുവജന സംഘടനകളും വിശ്വാസികളും തയ്യാറാവണമെന്നുമാണ് ക്രിസംഘി സംഘടനയുടെ ആഹ്വാനം.


സംഘപരിവാര്‍ അനുകൂല ക്രിസ്ത്യന്‍ സംഘടനായ കാസയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വര്‍ഗീയ ആഹ്വാനം. 'ക്രിസ്മസ് കേക്ക് ശുദ്ധമായിരിക്കണം അത് അശുദ്ധമാക്കാന്‍ അനുവദിക്കരുത് എന്ന് കാസയുടെ ആഹ്വാനം ഫലം കണ്ടതായി പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു.


കേരളത്തിലെ വിശ്വാസയോഗ്യമായ കേക്ക് നിര്‍മ്മാണ യൂനിറ്റുകള്‍ക്ക് ഓര്‍ഡറുകളും അന്വേഷണങ്ങളും പതിന്മടങ്ങായി വര്‍ദ്ധിച്ചിരിക്കുന്നു , കൂടാതെ പുതുതായി ചെറുകിട നിര്‍മ്മാണ യൂണിറ്റുകളും പുരുഷ വനിത സ്വയം സഹായ സംഘങ്ങളും കേക്ക് , റൊട്ടി നിര്‍മ്മാണത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു , കൂടാതെ കാസയുടെ ജില്ലാ ഘടകങ്ങള്‍ ഉള്‍പ്പെടെ യുവജനസംഘടനകള്‍ കേക്കുകളുടെ ഓര്‍ഡര്‍ മുന്‍കൂര്‍ എടുത്തുകൊണ്ട് വീടുകളില്‍ നേരിട്ട് എത്തിക്കുവാന്‍ ഉള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു തുടങ്ങിയിരിക്കുന്നു. ആയതിനാല്‍ ഇനിയും ഇതിനായി മുന്നോട്ടു വരാന്‍ കൂടുതല്‍ ക്രിസ്ത്യന്‍ യുവജനസംഘടനകളും വിശ്വാസികളും തയ്യാറാവണം'. ക്രിസ്ത്യാനികള്‍ക്കുള്ള കേക്ക് ക്രിസ്ത്യാനികള്‍ തന്നെ ഉണ്ടാക്കണം എന്ന തരത്തില്‍ പ്രചരിക്കുന്ന പോസ്റ്റിലെ വരികളാണ് ഇത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ക്രിസ്മസ് കേക്ക് ശുദ്ധമായിരിക്കണം അത് അശുദ്ധമാക്കാന്‍ അനുവദിക്കരുത് എന്ന് കാസയുടെ ആഹ്വാനം ഫലം കണ്ടതായി പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു .

കേരളത്തിലെ വിശ്വാസയോഗ്യമായ കേക്ക് നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് ഓര്‍ഡറുകളും അന്വേഷണങ്ങളും പതിന്മടങ്ങായി വര്‍ദ്ധിച്ചിരിക്കുന്നു , കൂടാതെ പുതുതായി ചെറുകിട നിര്‍മ്മാണ യൂണിറ്റുകളും പുരുഷ വനിത സ്വയം സഹായ സംഘങ്ങളും കേക്ക് , റൊട്ടി നിര്‍മ്മാണത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു , കൂടാതെ കാസയുടെ ജില്ലാ ഘടകങ്ങള്‍ ഉള്‍പ്പെടെ യുവജനസംഘടനകള്‍ കേക്കുകളുടെ ഓര്‍ഡര്‍ മുന്‍കൂര്‍ എടുത്തുകൊണ്ട് വീടുകളില്‍ നേരിട്ട് എത്തിക്കുവാന്‍ ഉള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു തുടങ്ങിയിരിക്കുന്നു .......വിശ്വാസികളില്‍ നിന്നും ഇതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു .

ആയതിനാല്‍ ഇനിയും ഇതിനായി മുന്നോട്ടു വരാന്‍ കൂടുതല്‍ ക്രിസ്ത്യന്‍ യുവജനസംഘടനകളും വിശ്വാസികളും തയ്യാറാവണം ...... ഓരോ സ്ഥലങ്ങളിലും ചെറുകിടമായി നിര്‍മ്മിക്കുവാന്‍ തുടങ്ങിയിരിക്കുന്ന ആളുകളെ പരമാവധി സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും , ഇത്തരം യൂണിറ്റുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഓര്‍ഡറുകള്‍ ശേഖരിച്ചു വിശ്വാസയോഗ്യമായ സമീപസ്ഥലങ്ങളിലെ ചെറുകിട സംരംഭകരെ മുന്‍കൂട്ടി ഏല്‍പ്പിച്ചു , അവ കൃത്യമായി ക്രിസ്മസ്സിന് വിതരണം ചെയ്യുവാനുമായി യുവതിയുവാക്കള്‍ മുന്നോട്ടുവരണം !

ക്രിസ്മസ്സ് ആഘോഷങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമാണ് ....... അത് അശുദ്ധമാക്കാന്‍ നാം അനുവദിക്കരുത്. Team CASA.

Next Story

RELATED STORIES

Share it