Latest News

ലാല്‍ സിങ് ഛദ്ദ:ഭിന്നശേഷിക്കാരെ അപമാനിച്ചെന്ന പരാതിയില്‍ കേസ്

ഡോക്ടേഴ്‌സ് വിത്ത് ഡിസെബിലിറ്റീസിന്റെ സഹസ്ഥാപകന്‍ ഡോ. സതേന്ദ്ര സിങിന്റെ പരാതിയിലാണ് കേസ്

ലാല്‍ സിങ് ഛദ്ദ:ഭിന്നശേഷിക്കാരെ അപമാനിച്ചെന്ന പരാതിയില്‍ കേസ്
X

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരെ അപമാനിച്ചെന്ന പരാതിയില്‍ ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിങ് ഛദ്ദക്കെതിരെ കേസ്. ഡോക്ടേഴ്‌സ് വിത്ത് ഡിസെബിലിറ്റീസിന്റെ സഹസ്ഥാപകന്‍ ഡോ. സതേന്ദ്ര സിങിന്റെ പരാതിയിലാണ് കേസ്.'ലാല്‍ സിങ് ഛദ്ദ'യ്ക്കു പുറമേ തപ്‌സി പന്നു അഭിനയിച്ച 'ശബാഷ് മിഥു'വിനും എതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തില്‍ നിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് ഭിന്നശേഷിക്കാരില്‍ പ്രത്യേക കഴിവുള്ളവരെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതായി പരാതിയില്‍ ആരോപിക്കുന്നു.സമൂഹമാധ്യമങ്ങളിലും പുറത്തും 'ലാല്‍ സിങ് ഛദ്ദ'യ്‌ക്കെതിരെ വന്‍ ബഹിഷ്‌കരണ ക്യാംപയിനാണ് നടന്നത്.പരാതിയില്‍ 'ലാല്‍ സിംഗ് ഛദ്ദ', 'ശബാഷ് മിഥു' എന്നിവയുടെ ഡയറക്ടര്‍മാരില്‍ നിന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി), കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നും അഭിപ്രായം തേടിയിട്ടുണ്ട്.


Next Story

RELATED STORIES

Share it