- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപും: തിരുവനന്തപുരം ജില്ലയിലെ തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ആഗസ്റ്റ് 16 അര്‍ദ്ധരാത്രി മുതല്‍ ഇളവുകള്‍ നിലവില്‍ വരും. എന്നാല്‍ അഞ്ചുതെങ്ങ്, കരിംകുളം ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മരിയനാട് സൗത്ത്, മരിയനാട് നോര്‍ത്ത്, തുമ്പ, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ, തിരുവല്ലം, വെള്ളാര്‍, ഹാര്‍ബര്‍, വിഴിഞ്ഞം, കോട്ടപ്പുറം, മുല്ലൂര്‍, കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ പുളിങ്കുടി, അടിമലത്തുറ, അമ്പലത്തുമൂല, ചൊവ്വര, മണ്ണോട്ടുകോണം, മണ്ണാക്കല്ല്, പൂവാര്‍ ഗ്രാമപഞ്ചായത്തിലെ പൂവാര്‍ ബണ്ട്, പൂവാര്‍ ടൗണ്‍, പൂവാര്‍, ബീച്ച്, വരവിളത്തോപ്പ്, ഇരിക്കാലുവിള, ടി.ബി വാര്‍ഡ്, കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഉച്ചക്കട, പെരുമ്പഴിഞ്ഞി, പൊഴിയൂര്‍, പൊയ്പ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി, പരുത്തിയൂര്‍, പൊഴിക്കര ബീച്ച്, വെങ്കടമ്പ്, പൂഴിക്കുന്ന്, ഹൈസ്‌കൂള്‍, ഓരംവിള എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരും.
ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് പ്രദേശങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ജില്ലാ കളക്ടറുടെ ഉത്തരവ് അനുസിച്ചും മത്സ്യബന്ധനം നടത്താം. മത്സ്യച്ചന്തകള്‍ക്ക് പ്രവര്‍ത്തന അനുമതിയില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് അതാത് വാര്‍ഡുകള്‍ക്ക് ഉള്ളില്‍ മാത്രം വില്‍പ്പന നടത്താം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പരമാവധി 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്കും മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങള്‍ ടോക്കണ്‍ സമ്പ്രദായം പരമാവധി ഉപയോഗപ്പെടുത്തണം. രാവിലെ ഏഴുമുതല്‍ വൈകിട്ട് നാലുവരെ എല്ലാ കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. അക്ഷയാ കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍ എന്നിവയ്ക്കും പ്രവര്‍ത്തന അനുമതിയുണ്ട്. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ടേക്ക് എവേ സംവിവധാനം മാത്രം പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍ ചായക്കടകളും ഹോട്ടലില്‍ ഇരുന്നുള്ള ഭക്ഷണവും അനുവദിക്കില്ല.
വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തുപോകാന്‍ പാടില്ല. ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓഡിറ്റോറിയം, ജിംനേഷ്യം, ക്ലബ്, അസംബ്ലി ഹാള്‍, സിനിമാ ഹാള്‍, വിനോദ പാര്‍ക്കുകള്‍, തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂള്‍, ബാര്‍ബര്‍ ഷോപ്പ്, സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവയും പ്രവര്‍ത്തിക്കാന്‍ പാടില്ല. എല്ലാ സാമൂഹിക, മത, രാഷ്ട്രീയ, വിനോദ, വിദ്യാഭ്യാസ, കായിക കൂട്ടം ചേരലുകള്‍ക്കും നിയന്ത്രണമുണ്ട്. രാത്രി ഒന്‍പതുമുതല്‍ രാവിലെ അഞ്ചുവരെ നൈറ്റ് കര്‍ഫ്യു തുടരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
RELATED STORIES
സുപ്പീരിയര്‍ തടാകത്തില്‍ മഞ്ഞുപാളികള്‍ അടിഞ്ഞുകൂടുന്ന മാസ്മരിക...
31 Dec 2015 7:44 PM GMTനാലു മിനിറ്റിനുള്ളില്‍ ഒരു പെണ്‍പ്രശ്നം
29 Dec 2015 11:22 AM GMTകൃത്യമകാലുകള് കൊണ്ട് വൈകല്യം അതിജീവിച്ചൊരു പൂച്ച
29 Dec 2015 10:27 AM GMTഅടുത്ത വര്‍ഷം മുതല്‍ പുതിയ വിദ്യാഭ്യാസ നയം
1 Dec 2015 6:22 AM GMTമാലിയിലെ ഫ്രഞ്ചുഹോട്ടലിലെ ഭീതിതമായ ആ നിമിഷങ്ങള്‍
22 Nov 2015 10:33 AM GMTഡോള്‍ഫിന്‍ വിശേഷങ്ങള്‍ കാണാം
28 Jun 2015 8:28 AM GMT