Sub Lead

'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു'': യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

 അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു: യൂഹാനോന്‍ മാര്‍ മിലിത്തിയോസ്
X

തൃശൂര്‍: കത്തോലിക്ക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ക്രിസ്മസ് ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിനെ പരോക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് പരോക്ഷ വിമര്‍ശനം.

പോസ്റ്റ് ഇങ്ങനെ

''അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ ...!''

യേശുക്രിസ്തുവിന്റെ പാഠങ്ങള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്ന് ചടങ്ങില്‍ വച്ച് മോദി പറഞ്ഞിരുന്നു. ജര്‍മനിയിലെ പള്ളിക്കു നേരെ നടന്ന അക്രമങ്ങളെക്കുറിച്ചും മോദി പരാമര്‍ശിച്ചു.

Next Story

RELATED STORIES

Share it