- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു: പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ അസ്വസ്ഥത പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ മൂന്ന് സേനകളിലെ മേധാവിമാര്‍ ഡിഫന്‍സ് ചീഫ് മേധാവി വിപിന്‍ റാവത്ത്, ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍ എന്നിവര്‍ പങ്കെടുത്തു. അതിനു തൊട്ടുമുമ്പ് വിദേശകാര്യസെക്രട്ടറിയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
പ്രധാനമന്ത്രിയുമായുള്ള യോഗത്തിനു മുമ്പ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മൂന്ന് സേനകളുടെയും മേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലഡാക്കിലെയും സിംലയിലെയും ചൈനീസ് അതിര്‍ത്തിയില്‍ ദിവസങ്ങളായി തുടരുന്ന സൈനിക നീക്കങ്ങളുടെ വെളിച്ചത്തിലാണ് ഉന്നതതല യോഗം നടന്നത്. ലഡാക്കിനടുത്ത് ചൈന പുതുതായി ഒരു വ്യോമകേന്ദ്രം നിര്‍മിക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. ഒരു യുദ്ധവിമാനത്തിന്റെ ദൃശ്യവും ലഭിച്ചു. ചൈനയില്‍ നിന്ന് തിരികെ നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരമൊരുക്കുന്നതായി ഒരു അറിയിപ്പ് കഴിഞ്ഞ ദിവസം ഇന്ത്യയിലെ ചൈനീസ് എംബസി പുറത്തുവിട്ടിരുന്നു.
തിബത്തിലെ ന്ഗാരി ഗുന്‍സ വ്യോമകേന്ദ്രത്തില്‍ വലിയ തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. പന്‍ഗോങ് തടാകത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് പുതിയ വ്യേമകേന്ദ്രം ഒരുങ്ങുന്നതെന്നാണ് കരുതുന്നത്. പന്‍ഗോങ് തടാകത്തിനരികിലാണ് ഈ മാസം ആദ്യം സൈന്യങ്ങള്‍ തമ്മില്‍ ചെറിയ ഏറ്റുമുട്ടല്‍ നടന്നത്. രണ്ട് മാസത്തെ ഇടവേളകളില്‍ എടുത്ത രണ്ട് ചിത്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ പറന്നുയരുന്നതിനുള്ള ഒരു സംവിധാനം നിര്‍മിച്ചതായി ഇന്ത്യം സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. മെയ് 20നാണ് ഇതുസംബന്ധിച്ച അവസാന ചിത്രം ലഭിച്ചത്.
ഇന്തോ ചൈന അതിര്‍ത്തിയില്‍ ഗല്‍വാന്‍ പ്രദേശത്ത് ഇന്ത്യ ഒരു പാലവും റോഡും പണി തീര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കാണ് പുതിയ സൈനിക നീക്കത്തിനു പിന്നില്‍.
മെയ് 5, 6 തിയ്യതികളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടിയിരുന്നു. 15-20 അംഗങ്ങള്‍ വരുന്ന ഒരു പട്രോള്‍ ടീമാണ് അന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ വച്ച് ഏറ്റുമുട്ടിയത്. ഗല്‍വാന്‍ നദിക്കരികെ ചൈന ഒരു ടെന്റ്ും സ്ഥാപിച്ചു. ഇതേ പ്രദേശമാണ് 1962 ലെ ഇന്ത്യ-ചൈന യുദ്ധവേദിയായതും.
RELATED STORIES
ഓപ്പറേഷന് സിന്ദൂറിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ്:...
18 May 2025 4:07 AM GMT'ലോക സുന്ദരി' മല്‍സര വേദിയിലെ ഇസ്രായേലി പതാക നീക്കം ചെയ്ത യുവാവ്...
18 May 2025 3:49 AM GMTകട കുത്തിത്തുറന്ന് റബ്ബര്‍ഷീറ്റും അടയ്ക്കയും മോഷ്ടിച്ച സൈനികന്...
18 May 2025 3:29 AM GMTവാല്‍പ്പാറയില്‍ ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്
18 May 2025 3:26 AM GMTയുഎസില്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ബോംബ് സ്ഫോടനം; ഒരു മരണം
18 May 2025 2:49 AM GMTലിയോ പതിനാലാമന്റെ സ്ഥാനാരോഹണം ഇന്ന്
18 May 2025 2:21 AM GMT