Latest News

കോണ്‍ഗ്രസ്-സിപിഐ സംഘര്‍ഷം: ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

കോണ്‍ഗ്രസ്-സിപിഐ സംഘര്‍ഷം: ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍
X

ആലപ്പുഴ: കോണ്‍ഗ്രസ് ഓഫിസിനു സമീപം കൊടിനാട്ടിയതിനെച്ചൊല്ലി ആലപ്പുഴ ചാരുംമൂട്ടില്‍ കോണ്‍ഗ്രസ്-സിപിഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അഞ്ച് പഞ്ചായത്തുക്കളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

കൊടിനാട്ടലിനെച്ചൊല്ലിയുള്ള സംഘര്‍ഷം ഇന്നലെയാണ് നടന്നത്. സംഭവത്തില്‍ 2 പോലിസുകാര്‍ ഉള്‍പ്പടെ 27 പേര്‍ക്ക് പരിക്കേറ്റു. സിപിഐ സ്ഥാപിച്ച കൊടിമരം കോണ്‍ഗ്രസ് പ്രകടനമായെത്തി പിഴുതുമാറ്റുകയായിരുന്നു. സംഘര്‍ഷത്തിനുപുറമെ കല്ലേറും നടന്നു.

നൂറനാട്, പാലമേല്‍, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തിലാണ് ഹര്‍ത്താല്‍. രാവിലെ ആറു മതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Next Story

RELATED STORIES

Share it