Latest News

ആളെ മാറ്റിയത് കൊണ്ട് കാര്യമില്ല; കോണ്‍ഗ്രസിന്റേത് മൃദുഹിന്ദുത്വ നയമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

ആളെ മാറ്റിയത് കൊണ്ട് കാര്യമില്ല; കോണ്‍ഗ്രസിന്റേത് മൃദുഹിന്ദുത്വ നയമെന്ന് മന്ത്രി എംവി ഗോവിന്ദന്‍
X

തിരുവനന്തപുരം: നയവും നിലപാടും മാറാതെ ആരെയെങ്കിലും നേതൃസ്ഥാനത്ത്് കൊണ്ട് വന്നത് കൊണ്ട് കാര്യമില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍. മൃദുഹിന്ദുത്വമാണ് കോണ്‍ഗ്രസിന്റെ നയം. വര്‍ഗ്ഗീയതയെ കോണ്‍ഗ്രസിന് പ്രതിരോധിക്കാനാവില്ല. നേതൃത്വത്തില്‍ ആരെയെങ്കിലും മാറ്റിയത് കൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് തോന്നുന്നി. കോണ്‍ഗ്രസിന്റെ നയവും നിലപാടുമാണ് മാറേണ്ടത്. കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്. അവര്‍ നേതാവിനെ തിരഞ്ഞെടുക്കാന്‍ എന്തെല്ലാം പൊല്ലാപ്പുകളാണ് ഉണ്ടാകുന്നതെന്ന് കാണുന്നില്ലേ എന്നും ചോദിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.




Next Story

RELATED STORIES

Share it