- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സന്ദീപ് വാരിയരെ കെപിസിസി വക്താവാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാരിയരെ കെപിസിസി വക്താവാക്കി കോണ്‍ഗ്രസ് നേതൃത്വം. ആദ്യഘട്ടമെന്ന നിലയില്‍ വക്താവാക്കുകയാണ്. പിന്നീട് പുനഃസംഘടനയില്‍ സന്ദീപിനു വേറെ സ്ഥാനങ്ങള്‍ നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വ്യക്തമാക്കി.
കെപിസിസി പുനഃസംഘടനയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നതെന്നാണ് സൂചനകള്‍.
നവംബര്‍ 16 നായിരുന്നു സന്ദീപ് വാരിയരുടെ കോണ്‍ഗ്രസ് പ്രവേശം. ബിജെപിയുമായി ഇടഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രവേശം. നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ ബിജെപിയുടെ വക്താവ് സ്ഥാനത്തുനിന്നടക്കമുള്ള ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രന് തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാന്‍ മുന്‍കയ്യെടുത്തത്.
ഇതിന് ശേഷവും തന്നെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു. പരാതിയും പ്രശ്നങ്ങളും പരിഹരിക്കാതെ വന്നതോടെയായിരുന്നു ബിജെപി വിടാന്‍ സന്ദീപ് വാരിയര്‍ തീരുമാനമെടുത്തത്.
RELATED STORIES
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉല്‍സവത്തിനിടെ തിക്കുംതിരക്കും;...
27 Jun 2025 5:52 PM GMTവെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ഞെട്ടല്‍; സൂപ്പര്‍താരത്തിനെതിരേ ലൈംഗിക...
27 Jun 2025 5:38 PM GMTഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
27 Jun 2025 5:01 PM GMTവി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
27 Jun 2025 4:20 PM GMT53 കോടിയുടെ സ്വര്‍ണ കൊള്ള: ബാങ്ക് മാനേജര്‍ അടക്കം മൂന്നു പേര്...
27 Jun 2025 4:13 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: സാക്ഷി വിസ്താരം ജൂലൈ ഒന്നിന് തുടങ്ങും
27 Jun 2025 4:02 PM GMT