Latest News

ഇ ഡിക്കെതിരേ സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

ഇ ഡിക്കെതിരേ സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരേ ഇഡി നടപടി തുടരുമ്പോള്‍ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. എഐസിസി ആസ്ഥാനത്തും സംസ്ഥാന തലസ്ഥാനങ്ങളിലുമാണ് പ്രതിഷേധസത്യഗ്രഹം നടത്തുന്നത്.

പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

കേരളത്തിലെപ്രതിഷേധം കിഴക്കേകോട്ടയിലാണ് നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കള്‍ക്കുപുറമെ എംപിമാരും എംഎല്‍എമാരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും പങ്കെടുക്കും.

ഇന്ന് 11ന് സോണിയാഗാന്ധിയോട് ഇ ഡി ഓഫിസില്‍ എത്താനാണ് നിര്‍ദേശിച്ചിരുന്നത്. ഇന്നലെ നടക്കേണ്ട ചോദ്യം ചെയ്യല്‍ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാച്ചടങ്ങുമൂലം ഇന്നേക്ക് മാറ്റുകയായിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ ലിമിറ്റഡിന്റെ രണ്ടായിരം കോടിയിലധികം രൂപ വരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന ആരോപണത്തിന്റെ ചുവട് പിടിച്ചുള്ളതാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. എന്നാല്‍, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണകൂടത്തിന്റെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ വേട്ടയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. നേരത്തേ തെളിവില്ലെന്ന് കണ്ട് ഇഡി അവസാനിപ്പിച്ച കേസ് സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം തുടരാനായിരുന്നു സുപ്രിംകോടതിയും നിര്‍ദേശിച്ചത്.

Next Story

RELATED STORIES

Share it