- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദി സ്തുതി: കശ്മീരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുലാംനബി ആസാദിന്റെ കോലം കത്തിച്ചു
പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുന്നത് കോണ്‍ഗ്രസിനെ സഹായിക്കുന്നില്ലെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന്റെ കോലം കത്തിച്ചു. അദ്ദേഹത്തിനെതിരെ ജമ്മുവില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനു ശേഷമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്. ജമ്മുവിലെ ഗുജ്ജാര്‍ ദേശ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചടങ്ങില്‍ ഞായറാഴ്ചയാണ് ഗുലാംനബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിച്ചത്.
പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുന്നത് കോണ്‍ഗ്രസിനെ സഹായിക്കുന്നില്ലെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ആസാദിന് ഏറ്റവും മികച്ച സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം ബിജെപി നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയെന്നും പ്രതിഷേധിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.
മോദിയെ പ്രശംസിച്ചുകൊണ്ട് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് പാര്‍ട്ടി നേതാവ് ഷഹനവാസ് ചൗധരി പറഞ്ഞു. ഗുലാം നബി ആസാദിനെ സോണിയ ഗാന്ധി പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
തൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMT