Latest News

അയോധ്യ രാമക്ഷേത്ര നിര്‍മാണം: ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ്

അയോധ്യ രാമക്ഷേത്ര നിര്‍മാണം: ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത് ആലപ്പുഴ ഡിസിസി വൈസ്  പ്രസിഡന്റ്
X

1. വി ആര്‍ അനൂപ് 2. ടി ജി രഘുനാഥപിള്ള ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഫണ്ട് പരിവ് ഉദ്ഘാടനം ചെയ്തത് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടി ജി രഘുനാഥപിള്ള. പള്ളിപ്പുറം പട്ടാര്യ സമാജം പ്രസിഡന്റ്ുകൂടിയായ രഘുനാഥ പിള്ള കടവില്‍ ശ്രീമഹാലക്ഷ്മി ക്ഷേത്ര മേല്‍ശാന്തി അനന്തപത്മനാഭന്‍ നമ്പൂതിരിക്ക് പണം കൈമാറിയാണ് ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തത്.

പണം കൈമാറുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും അണികളും രഘുനാഥപിള്ളക്കെതിരേ രംഗത്തുവന്നു. ഉത്തരേന്ത്യന്‍ നേതാവായ ദ്വിഗ്്‌വിജയ സിങ്ങിന്റെ നിലവാരത്തിലുള്ളവര്‍ ചെയ്യുന്നപോലെ കേരളത്തില്‍ ഒരു ഡിസിസി വൈസ് പ്രസിഡന്റ് ചെയ്യുന്നതിനുള്ള ആത്മവിശ്വാസം എവിടെനിന്നാണ് ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ചോദിച്ചു. നേതൃത്വം വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരേന്ത്യയിൽ ദിഗ്വിജയസിങ്ങിൻ്റെ നിലവാരത്തിലുള്ള നേതാക്കൾ ഇതിലപ്പുറവും ചെയ്തിട്ടുണ്ടാകും.പക്ഷേ കേരളത്തിൽ, ഒരു ഡി.സി.സി...

Posted by Anoop Vr on Monday, February 1, 2021


രഘുനാഥപിള്ളക്കെതിരേ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളില്‍ രംഗത്തുവന്നിട്ടുള്ളത്.

എന്നാല്‍ ക്ഷേത്ര ഭാരവാഹികയെന്ന നിലയിലാണ് താന്‍ ഫണ്ട് നല്‍കല്‍ ഉദ്ഘാടനം ചെയ്തതെന്നും വിമര്‍ശനം കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്നും രഘുനാഥ പിള്ള വിശദീകരിച്ചു.

ക്ഷേത്രത്തിന്റെ മാനേജരാണ് രഘുനാഥപിള്ള.

Next Story

RELATED STORIES

Share it