- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമ്പര്‍ക്ക വിവര ശേഖരണം: ലക്ഷ്യം മഹാമാരി തടയല്‍ മാത്രം; കേരള പൊലീസ്
'ടെലിഫോണ്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ സമ്പര്‍ക്ക വ്യാപനം തടയുന്നതിനായി മാത്രമാണ് ശേഖരിക്കുന്നത്. അത് ഉപയോഗിച്ചാണ് രോഗവ്യാപനത്തിന് കാരണമാകാനിടയുള്ള വ്യക്തിയുടെ സഞ്ചാരത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത്.
തിരുവനന്തപുരം: മഹാമാരിയുടെ ഭീഷണി ജനങ്ങള്‍ നേരിടുമ്പോള്‍ അസാധാരണമായ സാഹചര്യത്തില്‍ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ അനിവാര്യമായ ചില നിയന്ത്രണങ്ങള്‍ ആവശ്യമായിവരുമെന്നും ഇതിനെ സ്വകാര്യതയിലേയ്ക്കുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നത് വസ്തുതാപരമല്ലെന്നും പോലീസിന്റെ വിശദീകരണം. മഹാമാരി തടയുക എന്ന മുഖ്യദൗത്യത്തിനാണ് പരമപ്രാധാന്യം നല്‍കുന്നതെന്നും പോലിസ് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
'കോവിഡ് രോഗികളുടെ സമ്പര്‍ക്കം മനസ്സിലാക്കുന്നതിന് എല്ലാവിധ സാധ്യതകളെയും ഉപയോഗപ്പെടുത്തിയാണ് പോലീസും പ്രവര്‍ത്തിക്കുന്നത്. അതാവട്ടെ നിയമം അനുശാസിക്കുന്ന വിധത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തുവരുന്ന ഒന്നാണ്. കോവിഡ് - 19 മഹാമാരിയുടെ സമ്പര്‍ക്കം വഴിയുള്ള വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികളുടെ ഭാഗമാണ് സമ്പര്‍ക്കം കണ്ടെത്തുന്നതിനുള്ള നടപടികള്‍. സ്വന്തം ആരോഗ്യസുരക്ഷയ്ക്കും സാമൂഹിക ആരോഗ്യസുരക്ഷക്കും അനിവാര്യമായ നടപടികളുടെ ഭാഗമാണ് സമ്പര്‍ക്ക വിവരങ്ങളുടെ ശേഖരണം. ഈ വിവരങ്ങളുടെ ശേഖരണം ആരുടെയും സ്വകാര്യതയുടെയോ മൗലികാവകാശങ്ങളുടെയോ ലംഘനമാവുന്നില്ല. ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന നടപടികളെ സംബന്ധിച്ച് ബഹു. സുപ്രീംകോടതി തന്നെ വ്യക്തമായി വിധി പ്രസ്താവിച്ചിട്ടുണ്ട്. മഹാമാരികള്‍ തടയുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ സ്വകാര്യതയുടെ ലംഘനമാകില്ല എന്ന് ബഹു: സുപ്രീംകോടതി കെ.എസ്.പുട്ടസ്വാമി ് െയൂണിയന്‍ ഓഫ് ഇന്‍ഡ്യ (2017), ങൃ. ത ് െഒീുെശമേഹ ദ (1998) എന്നീ കേസുകളുടെ വിധികളില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരള എപിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് - 2020 ന്റെ സെക്ഷന്‍ 4(2)(ഷ) പ്രകാരം സര്‍ക്കാരിന് രോഗം തടയാനും നിയന്ത്രിക്കാനുമായി മറ്റ് ആവശ്യമായ നടപടികള്‍ എടുക്കാന്‍ അധികാരമുണ്ട്.' എന്നും പോലീസ് പറയുന്നു.
'ടെലിഫോണ്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ സമ്പര്‍ക്ക വ്യാപനം തടയുന്നതിനായി മാത്രമാണ് ശേഖരിക്കുന്നത്. അത് ഉപയോഗിച്ചാണ് രോഗവ്യാപനത്തിന് കാരണമാകാനിടയുള്ള വ്യക്തിയുടെ സഞ്ചാരത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത്. ഇതിലൂടെ ജനങ്ങള്‍ക്ക് ജാഗ്രത പുലര്‍ത്തുന്നതിന് മുന്നറിയിപ്പ് നല്‍കുകയുമാണ് ചെയ്യുന്നത്. ടെലിഫോണ്‍ കോളുകളുടെ ഉള്ളടക്കം ഈ ഉദ്യമത്തിന്റെ ഭാഗമായ ശേഖരിക്കപ്പെടുന്നില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് 1885 ന്റെ 5-ാം വകുപ്പിന്റെ 2-ാം ഉപവകുപ്പ് ഇവിടെ ബാധകമാകുന്നുമില്ല. 1973 ലെ ക്രിമിനല്‍ നടപടി നിയമം, വകുപ്പ് 92, അല്ലെങ്കില്‍ ഇന്ത്യന്‍ ടെലഗ്രാഫ് നിയമം വകുപ്പ് ലെര 5(2) എന്നിവ ഇന്ത്യന്‍ ടെലിഗ്രാഫ് (ഭേദഗതി) ചട്ടം 2007 വകുപ്പ് 419 അ ചേര്‍ത്ത് വായിച്ച് ഇന്ത്യാ സര്‍ക്കാര്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിര്‍ദ്ദേശം ഇറക്കിയിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉത്തരവുകളെയും നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുമാണ് പോലീസ് വകുപ്പും സ്റ്റാര്‍ട്ട്അപ്പുകള്‍ വികസിപ്പിച്ചെടുത്ത ആപ്പും ഉപയോഗിച്ച് ക്വാറന്റയിന്‍ ട്രാക്കിംഗ് നടത്തുന്നത്. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പരത്തി സമൂഹത്തില്‍ ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ അതില്‍ നിന്ന് പിന്തിരിയണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.
RELATED STORIES
''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMT