Latest News

പിആര്‍ഡി പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ ഒഴിവുകള്‍

പിആര്‍ഡി പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ ഒഴിവുകള്‍
X

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വാര്‍ത്താ ശൃംഘല (പ്രിസം) പദ്ധതിയുടെ ഭാഗമായി വകുപ്പ് ഡയറക്ടറേറ്റിലുള്ള കണ്ടന്റ് എഡിറ്റര്‍ പാനലിലെ രണ്ട് ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 വരെയാണു പാനലിന്റെ കാലാവധി. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം/പബ്ലിക് റിലേഷന്‍സ്/മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്കും ജേണലിസം ബിരുദാനന്തര ബിരുദക്കാര്‍ക്കും അപേക്ഷിക്കാം.

പത്ര, ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ ഉള്ള രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 35 വയസ്. (നോട്ടിഫിക്കേഷന്‍ നല്‍കുന്ന തിയ്യതിയില്‍). പ്രതിമാസം 17,940 പ്രതിഫലം ലഭിക്കും. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. താല്‍പ്പര്യമുള്ളവര്‍ prdprism2023@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ആഗസ്ത് 12നു മുമ്പ് അപേക്ഷകള്‍ അയയ്ക്കണം.

Next Story

RELATED STORIES

Share it