- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍ഡിഎഫ് പ്രവര്‍ത്തകരുടെ വീടാക്രമിച്ച കേസില്‍ ശിക്ഷ; സിപിഎം സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി
കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകരുടെ വീടാക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡായ കുന്നുംകൈയ്ക്കു സമീപം അരയമ്പേത്ത് സിപിഎം നേതാവ് എ എം ശ്രീധരന്റെ പത്രികയാണ് വരണാധികാരി തള്ളിയത്. 2009ല്‍ സിപിഎം പ്രവര്ത്തകന് ഒ ടി വിനീഷ് വെട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് നിരവധി പേരുടെ വീടുകള്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ ചിറക്കല്‍ കുന്നുംകൈയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച കേസിലാണ് സിപിഎം ചിറക്കല്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗമായ എ എം ശ്രീധരന് ശിക്ഷിക്കപ്പെട്ടത്. ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ ഒരു കേസില്‍ സെഷന്‍സ് കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതിയെ സമീപിച്ച് ശിക്ഷ സ്റ്റേ ചെയ്യുകയും ശ്രീധരനുള്‍പ്പെടെയുള്ള അഞ്ചു പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കേസ് ഹൈക്കോടതിയില്‍ വിചാരണ നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചിറക്കല്‍ പഞ്ചായത്ത് റിട്ടേണിങ് ഓഫിസര്‍ പത്രിക തള്ളിയത്. ഇതേ വാര്‍ഡില്‍ പത്രിക നല്കിയ സിപിഎം പ്രവര്‍ത്തകനും ഇതേ കേസിലെ പ്രതിയുമായ ഉല്ലാസന്റെ പത്രികയും തള്ളിയിട്ടുണ്ട്.
2010-15 ഭരണസമിതി കാലയളവില്‍ ചിറക്കല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു എ എം ശ്രീധരന്. ഇദ്ദേഹത്തിന്റെ പത്രിക തള്ളിയതോടെ സിപിഎമ്മിന്റെ ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക നല്കിയ പി അനീഷ് കുമാറാണ് സിപിഎം സ്ഥാനാര്‍ഥി. ഓട്ടോ ഡ്രൈവറായ അനീഷ് പട്ടികജാതി ക്ഷേമസമിതി കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ്.
നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ മുസ് ലിം ലീഗിലെ എം കെ സൈഫുദ്ദീന്റെ പത്രിക മണിക്കൂറുകള്‍ നീണ്ട വാദ്വാഗത്തിനൊടുവിലാണ് സ്വീകരിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള ഹോട്ടല്‍ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി ആദ്യം പത്രിക തള്ളിയെങ്കിലും അഭിഭാഷകരെത്തി മണിക്കൂറുകളോളം വാഗ്വാദം നടത്തിയതിനു ശേഷമാണ് പത്രിക സ്വീകരിച്ചത്. എന്നാല്‍ നിയമപോരാട്ടം നടത്തുമെന്നാണ് സിപിഎം അറിയിച്ചത്.
Convicted in NDF activists' house attack case; CPM candidate's nomination rejected
RELATED STORIES
ജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMT